മണിപ്പൂര്‍ വീണ്ടും അശാന്തം; 10 ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു

ഇംഫാല്‍: മെയ്‌തേയ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ മണിപ്പൂര്‍ വീണ്ടും അശാന്തം. അരാംബായ് തെനഗോല്‍ എന്ന സംഘടനയുടെ നേതാവിനെ അഴിമതി വിരുദ്ധ ബ്രാഞ്ചും സി.ബി.ഐയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അസേം കാനന്‍ എന്നയാളാണ് പിടയിലായത്

2023ലെ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു.അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പൊലീസിന്റെ ടിയര്‍ ഗ്യാസ്  പ്രയോഗത്തില്‍ 13കാരന് പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ആകെ 11 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്‌തേയ് നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘടന 10 ദിവസത്തെ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മണിപ്പൂരിലെ സ്ഥിതി സംഘര്‍ഷഭരിതമാവുമെന്നാണ് സൂചന. നേരത്തെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts