മണിപ്പൂര്‍ വീണ്ടും അശാന്തം; 10 ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു

ഇംഫാല്‍: മെയ്‌തേയ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ മണിപ്പൂര്‍ വീണ്ടും അശാന്തം. അരാംബായ് തെനഗോല്‍ എന്ന സംഘടനയുടെ നേതാവിനെ അഴിമതി വിരുദ്ധ ബ്രാഞ്ചും സി.ബി.ഐയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അസേം കാനന്‍ എന്നയാളാണ് പിടയിലായത് 2023ലെ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു.അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു. പൊലീസിന്റെ ടിയര്‍ ഗ്യാസ്  പ്രയോഗത്തില്‍ 13കാരന് പരിക്കേറ്റിട്ടുണ്ട്.…

Read More