ദുരന്തത്തിനുപിന്നാലെ കുടുംബസമേതം ലണ്ടനിലേക്കുപോയി; കോലിക്കെതിരേ വിമർശനം

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജീവൻപൊലിഞ്ഞ ആരാധകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻനിൽക്കാതെ സ്ഥലംവിട്ട വിരാട് കോലിക്കുനേരേ വിമർശനം കടുക്കുന്നു.

ദുരന്തത്തിനുപിന്നാലെ കോലി കുടുംബസമേതം ലണ്ടനിലേക്കുപോയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

‘അറസ്റ്റ് കോലി’ എന്ന ടാഗിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്. ചൊവ്വാഴ്ച രാത്രി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതോടെ കോലിയെ പുകഴ്ത്തുകയും ഭാരതരത്‌ന നൽകണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്തവർ ഇപ്പോൾ വാക്കുമാറ്റുന്നു.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

കൗമാരക്കാർ ഉൾപ്പെടെ 11 ആരാധകരുടെ ജീവൻ സ്റ്റേഡിയത്തിന് പുറത്ത് പൊലിഞ്ഞിട്ടും അകത്ത് കോലിയുടെയും സഹതാരങ്ങളുടെയും ആഘോഷം തുടരുകയായിരുന്നു.

ഇതും ആരാധകരുടെ മനംമാറ്റത്തിന് കാരണമായി. സാമൂഹികപ്രവർത്തകനായ വെങ്കടേഷ് കോലിക്കെതിരേ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts