നഗരത്തിലെ ഹോട്ടലിൽ ബോംബ് ഭീഷണി

ബെംഗളൂരു : ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി.

തിങ്കളാഴ്ച നഗരത്തിലെ പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്.

ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു.

ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു.

അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts