പത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.

Read More

കേരളത്തിൽ നാളെ വൈകിട്ട് മുതൽ മദ്യ വില്പന ശാലകൾ അടച്ചിടും 

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Read More

കെഎസ്ആർടിസി ബസിൽ തട്ടിപ്പ് നടത്തിയ കണ്ടക്ടർ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി സ്കാനിയ ബസില്‍ തട്ടിപ്പ് നടത്തി‌യ കണ്ടക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി ഇയാള്‍ പണം തട്ടാൻ ശ്രമിക്കുക‌യായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മള്‍ട്ടി ആക്സില്‍ ബസിലായിരുന്നു സംഭവം. ഇറങ്ങുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് കണ്ടക്ടർ തങ്ങളെ ക‌യറ്റുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കെഎസ്‌ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം നഞ്ചൻഗോഡ് വച്ച്‌ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാത്ത അഞ്ച് ‌യാത്രക്കാരെ കണ്ടെത്തി. ഇറങ്ങുമ്പോള്‍ നല്‍കിയാല്‍ മതിയെന്ന്…

Read More

റെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ചനിലയില്‍

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം നിലയിലെ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രിയ്ക്ക് നൽകി വിദ്യാർത്ഥി

Siddaramaiah

ബെംഗളൂരു : ശക്തി പദ്ധതിപ്രകാരം ലഭിച്ച ഫ്രീ ബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമ്മാനിച്ച് വിദ്യാർഥിനിയുടെ സ്‌നേഹ പ്രകടനം. അരശികരെയിലെ ഒന്നാം വർഷ നിയമബിരുദ വിദ്യാർഥിയായ എം.എം.ജയശ്രീയാണ് മാല സമ്മാനിച്ച് ശക്തിപദ്ധതി നടപ്പാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞത്. അരശികരെയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി മാല സമ്മാനിച്ചത്. പദ്ധതി വഴി സൗജന്യ യാത്ര നടത്താനാവുന്നതിനാൽ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കോളേജിൽ പോകാനാകുന്നുണ്ടെന്നും പറഞ്ഞു. ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതിയാണിത്. സർക്കാർ അധികാരത്തിലെത്തി…

Read More

നഗരത്തിലെ ഹോട്ടലിൽ ബോംബ് ഭീഷണി

ബെംഗളൂരു : ജാലഹള്ളിയിലെ കഡംബ ഗാർഡേനിയ ഹോട്ടലിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച നഗരത്തിലെ പോലീസിനാണ് ഹോട്ടലിൽ ബോംബ് വെക്കുമെന്നുള്ള ഭീഷണിസന്ദേശം ലഭിച്ചത്. ഉടൻ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിലെത്തി ആളുകളെ ഒഴിപ്പിച്ചു. ഹോട്ടലിൽ ബേബി ഷവർ പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവരോട് എത്രയുംവേഗം മാറാൻ പോലീസ് ആവശ്യപ്പെട്ടു. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ബോംബ് ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ബസുകളിലും തീവണ്ടികളിലും റസ്റ്ററന്റുകളിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.

Read More

കെ.എസ് ഈശ്വരപ്പ പാർട്ടിയില്‍ നിന്ന് പുറത്ത്

ബെംഗളൂരു: ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി. വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയില്‍ നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി.…

Read More

നേഹ ഹിരേമത് വധക്കേസ് – പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് ‘കോപ്പ് ഓഫ് ദ മന്ത്’ അവാർഡും 25,000 രൂപയും പാരിതോഷികം

ബെംഗളൂരു : ബിവിബി കോളേജിലെ വിദ്യാർത്ഥിനി നേഹ ഹിരേമത്തിനെ ക്രൂരമായി കുത്തിക്കൊന്ന പ്രതി പയാജിനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് വിജയിച്ചു . അതിനാൽ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് ‘കോപ്പ് ഓഫ് ദ മന്ത്’ പുരസ്‌കാരം നൽകി. കേസിലെ പ്രതികളെ കണ്ടെത്താൻ ഹൂബ്ലി-ധാർവാഡ് സിറ്റി പോലീസ് കമ്മീഷണറും മുതിർന്ന ഉദ്യോഗസ്ഥരും എസിപി ഹുബ്ലി നോർത്ത് സബ് ഡിവിഷൻ ശിവപ്രകാശ് നായക, വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ഡികെ പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കുറ്റകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതി…

Read More

നഗരം തിരഞ്ഞെടുപ്പ്‌ പ്രചാരണ തിരക്കിൽ: സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും; ബെംഗളൂരുവിൽ ഇന്ന് അമിത് ഷാ റോഡ് ഷോ നടത്തും

ബെംഗളുരു : കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച കർണാടകത്തിൽ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തും. ഉച്ചയ്ക്കുശേഷം മൂന്നിന് ചിത്രദുർഗയിലും വൈകീട്ട് 5.45-ന് ബെംഗളൂരുവിലും കോൺഗ്രസ് തിരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ആദ്യമായാണ് കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നത്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരുവിൽ റോഡ് ഷോ നടത്തും. രാത്രി 7.50-ന് സ്വാമി വിവേകാനന്ദ സർക്കിളിൽനിന്ന് ആരംഭിക്കുന്ന റോഡ് ഷോ 8.45-ന് സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിന് സമീപം സമാപിക്കും. രാത്രി 10.15 ഓടെ അദ്ദേഹം ബെംഗളൂരുവിൽനിന്ന് കൊച്ചിക്കു തിരിക്കും.

Read More

കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെൺകുട്ടി മരിച്ചു; 7 പേർക്ക് പരിക്ക്; ഓമ്‌നി കത്തിനശിച്ചു

ബെംഗളൂരു : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. തുംകൂർ റോഡ് ഹൈവേയിൽ രാത്രി 10 മണിയോടെയാണ് സംഭവം. ഒമ്‌നിയിൽ ഉണ്ടായിരുന്നവർ ദസനുപുരയിലെ അബിഗെരെയിലുള്ള ബന്ധുവീട്ടിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം. മാരുതി ഒമ്‌നി കാറിൽ എട്ട് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാറിൽ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാർ പിന്നിൽ നിന്ന് വന്ന് ഒമ്‌നിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓമ്‌നി കാറിന് തീപിടിച്ചു. എട്ടുപേരിൽ 14 വയസ്സുകാരി ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു.…

Read More
Click Here to Follow Us