ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല

രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു.

ബൈക്കിന്റെ ടീസർ പുറത്തുവിട്ടു. ആഗസ്റ്റ് 15ന് വാഹനം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ടീസർ വിഡിയോയിൽ ബൈക്കിന്റെ മുൻഭാഗമാണ് കാണിക്കുന്നത്.

ചതുരാകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപും സംയോജിത എൽ.ഇ.ഡി ഡി.ആർ.എല്ലും ഇതിൽ കാണാം. ബൈക്കിൽ ചെറിയ വിൻഡ് സ്ക്രീനും വീതിയേറിയ ഹാൻഡിൽബാറുമാണുള്ളത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

പുതിയ ബൈക്കിന്റെ സാ​ങ്കേതിക വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് മോട്ടോർ, ബാറ്ററി പാക്ക് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആഗസ്റ്റ് 15ന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒല ഇലക്ട്രിക് ഏറെക്കാലമായി ആരംഭിച്ചിട്ട്.

തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തിൽ പുറത്തിറക്കുമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു.

ക്രൂയിസെർ, അഡ്വഞ്ചർ, റോഡ്സ്റ്റർ, ഡയമണ്ട്ഹെഡ് തുടങ്ങിയ കൺസപ്റ്റ് മോഡലുകൾ കഴിഞ്ഞവർഷം ഒല ഇലക്ട്രിക് അവതരിപ്പിച്ചിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

കൂടാ​തെ ഈയടുത്തായി രണ്ട് ഇലക്ട്രിക് ബൈക്കുകളുടെ ഡിസൈൻ പാറ്റന്റും കമ്പനി ഫയൽ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts