ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാർ. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകള്‍ കർണാടകത്തില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗോഫ് ചെയ്തു. ചടങ്ങില്‍ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ബിടിഎം, ജയനഗർ നിയമസഭാ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എംഎല്‍എ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ് തുടങ്ങിയവരും ഒപ്പമുണ്ട്. വയനാട് ദുരന്തത്തില്‍…
Read MoreDay: 7 August 2024
വയനാടിനായി രണ്ട് കോടി നൽകി നടൻ പ്രഭാസ്
വയനാട് ഉരുള്‍പൊട്ടലില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായവുമായി നടൻ പ്രഭാസ്. രണ്ട് കോടി രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.
Read More13 കാരി വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: ബെളഗാവിയില്‍ നിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന 13കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പണമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജോക്കട്ടയിലാണ് സംഭവം. നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്. ഹനുമന്തയ്യയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്. രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയല്‍ക്കാരിയെ വിളിച്ച് മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടില്‍ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ…
Read Moreപ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ്…
Read Moreഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർട്ട്മെന്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറിനെ (40) ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. അനില്‍ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാർ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തില്‍…
Read Moreആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല
രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു. ബൈക്കിന്റെ ടീസർ പുറത്തുവിട്ടു. ആഗസ്റ്റ് 15ന് വാഹനം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ടീസർ വിഡിയോയിൽ ബൈക്കിന്റെ മുൻഭാഗമാണ് കാണിക്കുന്നത്. ചതുരാകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപും സംയോജിത എൽ.ഇ.ഡി ഡി.ആർ.എല്ലും ഇതിൽ കാണാം. ബൈക്കിൽ ചെറിയ വിൻഡ് സ്ക്രീനും വീതിയേറിയ ഹാൻഡിൽബാറുമാണുള്ളത്. പുതിയ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് മോട്ടോർ, ബാറ്ററി പാക്ക് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആഗസ്റ്റ് 15ന് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒല…
Read Moreഹോട്ടലുകളും ക്ലബ്ബുകളും ബാറുകളും രാത്രി 1 മണി വരെ തുറന്നിടാൻ അനുമതി
ബെംഗളൂരു: ബിബിഎംപി പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം. കഴിഞ്ഞ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നല്‍കിയിരുന്നു. നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോള്‍ സർക്കാർ തന്നെ ഔദ്യോഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. ബാറുകള്‍ രാവിലെ 10 മുതല്‍ പുലർച്ചെ ഒരു മണി വരെ പ്രവർത്തിപ്പിക്കാം. ക്ലബ്ബുകള്‍ (CL4 ലൈസൻസ്), സ്റ്റാർ ഹോട്ടലുകള്‍ (CL6 ലൈസൻസ്), ഹോട്ടലുകള്‍ ( CL7, CL7D ലൈസൻസ്) എന്നിവയ്ക്ക്…
Read Moreസിങ്കപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ 6,626 കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിത്. മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയെയാണ് തകർത്തതെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. കടത്തുസംഘത്തിലെ പ്രധാന വ്യക്തികളിലൊരാളും പിടിയിലായെന്നും കടത്ത് ഏകോപിപ്പിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തെക്ക്…
Read Moreകന്നഡക്കാർക്കുള്ള തൊഴിൽ സംവരണ ബില്ലിനെതിരേ നൽകിയ പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യവ്യവസായമേഖലയിൽ കന്നഡികർക്ക് 75 ശതമാനംവരെ ജോലിസംവരണം ലക്ഷ്യമിട്ട് സർക്കാർ തയ്യാറാക്കിയ ബില്ലിനെതിരേ നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ഡോ. ആർ. അമൃതലക്ഷ്മി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. ബില്ലിലെ ഭരണഘടനാപരമായ വെല്ലുവിളികൾ പരിഹരിക്കുന്നതുവരെ അത് പിൻവലിക്കണമെന്നും നടപ്പാക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെയും ഹരിയാണയിലെയും സമാനമായ തൊഴിൽ സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആ സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ വിധിച്ചകാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഹർജിയിൽ എതിർക്കുന്നത് ഒരു…
Read Moreനഗരത്തിലെ കനാലുകളും ഓടകളും അടഞ്ഞു കിടക്കുന്നു ; മഴയിൽ ഉണ്ടായ വെള്ളകെട്ടിൽ വലഞ്ഞ് പൊതുജനം
ബംഗളുരു : ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കേട്ടിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ മഴവെള്ളകനാലുകളും ഓടകളും അടഞ്ഞു കിടക്കുന്നതിനാൽ തടകങ്ങളിലേക്ക് വെള്ളം ഒഴുകുന്നില്ല. ഇതിനാൽ അര മണിക്കൂർ മഴപെയ്താലും നഗരത്തിൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. ഔട്ടർ റിങ് റോഡിൽ കല്യാൺ നാഗരിനും ഹെബ്ബാളിനും ഇടയിൽ വെള്ളം കയറിയത് വിമാനത്താവള യാത്രക്കാരെയും വലച്ചു. നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും മഴയെ തുടർന്ന് വെള്ളക്കേട്ടിലായി.
Read More