ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ 

തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു.

ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർ‌ട്ട്മെന്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത (50) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍‌ കുമാറിനെ (40) ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

അനില്‍ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു.

ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാർ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച്‌ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

പ്രീതയുടെ ഭർത്താവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തില്‍ പരിക്കേറ്റു.

സംഭവത്തില്‍ കൊലപാതകത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts