വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി സംസ്ഥാനത്തു നിന്നും 9 ട്രക്കുകൾ 

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിച്ച്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാർ.

അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകള്‍ കർണാടകത്തില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗോഫ് ചെയ്തു.

ചടങ്ങില്‍ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

ബിടിഎം, ജയനഗർ നിയമസഭാ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ജയനഗർ മുൻ എംഎല്‍എ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ് തുടങ്ങിയവരും ഒപ്പമുണ്ട്.

വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് കർണാടക 9 ട്രക്കുകളിലായി അയക്കുന്നത്.

നേരത്തെ കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് വയനാട്ടിലെ ജനങ്ങള്‍ക്കായി ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു.

വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങില്‍ എംഎല്‍സി യു.ബി. വെങ്കിടേഷ്, കെപിസിസി ട്രഷറർ കൃഷ്ണരാജു, ബി. മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്ബത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts