ബെംഗളൂരു: ബിബിഎംപി പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം.
കഴിഞ്ഞ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നല്‍കിയിരുന്നു.
നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോള്‍ സർക്കാർ തന്നെ ഔദ്യോഗികമായി അനുമതി നല്‍കിയിരിക്കുകയാണ്.
ബാറുകള്‍ രാവിലെ 10 മുതല്‍ പുലർച്ചെ ഒരു മണി വരെ പ്രവർത്തിപ്പിക്കാം. ക്ലബ്ബുകള്‍ (CL4 ലൈസൻസ്), സ്റ്റാർ ഹോട്ടലുകള്‍ (CL6 ലൈസൻസ്), ഹോട്ടലുകള്‍ ( CL7, CL7D ലൈസൻസ്) എന്നിവയ്ക്ക് രാവിലെ 9 മുതല്‍ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നല്‍കി.
CL9 ലൈസൻസുള്ള റിഫ്രഷ്‌മെന്‍റ് റൂമുകള്‍ക്ക് (ബാറുകള്‍) ഓർഡർ അനുസരിച്ച് രാവിലെ 10 മുതല്‍ ഒരു മണി വരെ ബിസിനസ്സ് നടത്താം.
രാത്രികാല വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, മാർക്കറ്റുകള്‍ എന്നിവ രാത്രി വൈകിയും തുറന്ന് പ്രവർത്തിക്കാൻ 2016ല്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് രാത്രി 11 മണിയോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശിച്ചു.
സർക്കാരിന്‍റെ കഴിഞ്ഞ ബജറ്റില്‍ ബെംഗളൂരുവിലെ നൈറ്റ് ലൈഫ് സമയം നീട്ടുന്ന കാര്യം പരാമർശിച്ചിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ബിബിഎംപി പരിധിയില്‍ ഹോട്ടലുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍ തുടങ്ങിയവയ്ക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.