13 കാരി വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: ബെളഗാവിയില്‍ നിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന 13കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

പണമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജോക്കട്ടയിലാണ് സംഭവം.

നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്‌. ഹനുമന്തയ്യയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം.

കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്.

രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയല്‍ക്കാരിയെ വിളിച്ച്‌ മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടില്‍ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്.

വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ പോലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts