കെഎസ്ആർടിസി ബസിൽ തട്ടിപ്പ് നടത്തിയ കണ്ടക്ടർ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി സ്കാനിയ ബസില്‍ തട്ടിപ്പ് നടത്തി‌യ കണ്ടക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി ഇയാള്‍ പണം തട്ടാൻ ശ്രമിക്കുക‌യായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മള്‍ട്ടി ആക്സില്‍ ബസിലായിരുന്നു സംഭവം.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ഇറങ്ങുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് കണ്ടക്ടർ തങ്ങളെ ക‌യറ്റുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

കെഎസ്‌ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരം നഞ്ചൻഗോഡ് വച്ച്‌ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാത്ത അഞ്ച് ‌യാത്രക്കാരെ കണ്ടെത്തി.

ഇറങ്ങുമ്പോള്‍ നല്‍കിയാല്‍ മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ വിജിലൻസിന് മൊഴി നല്‍കി.

സംഭവത്തില്‍ ബസിലെ ഡ്രൈവർ കം കണ്ടക്ടറെ ഡ്യൂട്ടി‌യില്‍ നിന്ന് മാറ്റിയതായും വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തതായും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts