ദീപാവലിത്തിരക്ക് പ്രത്യേകവണ്ടികൾ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക തീവണ്ടികൾ നവംബർവരെ നീട്ടിയത് ദീപാവലിക്ക് നാട്ടിൽ പോകാനിരിക്കുന്ന ഒട്ടേറെ മലയാളികൾക്ക് ആശ്വാസമാകും.

കൊച്ചുവേളി-എസ്.എം.വി.ടി. – കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06083|06084), എറണാകുളം – യെലഹങ്ക – എറണാകുളം (06101\06102) എന്നീ തീവണ്ടികളാണ് നവംബർവരെ നീട്ടിയത്.

ദീപാവലിയോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള യാത്രത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ-പശ്ചിമ റെയിൽവേ പ്രത്യേക സർവീസുകൾ നീട്ടിയത്. ഒക്ടോബർ 31-നാണ് ദീപാവലി.

ചൊവ്വാഴ്ചകളിൽ വൈകീട്ട് 4.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06083) നേരത്തേ പ്രഖ്യാപിച്ചതുകൂടാതെ ഒക്ടോബർ 1, 8, 15, 22, 29, നവംബർ 5 തീയതികളിലും ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45-ന് എസ്.എം.വി.ടി. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06084) നേരത്തേ പ്രഖ്യാപിച്ചതുകൂടാതെ ഒക്ടോബർ 2, 9, 16, 23, 30, നവംബർ 6 തീയതികളിൽ സർവീസ് നടത്തും. ഇരുവശത്തേക്കും ആറു സർവീസുകളാണ് അധികമായി ഉണ്ടാവുക. ഇവയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്

ഈ മാസം 19 വരെ പ്രഖ്യാപിച്ചിരുന്ന എറണാകുളം – യെലഹങ്ക- എറണാകുളം പ്രത്യേക തീവണ്ടി നവംബർ 4 വരെയാണ് നീട്ടിയിട്ടുള്ളത്. ആഴ്ചയിൽ മൂന്നുദിവസം സർവീസുണ്ടാകും. എറണാകുളത്തുനിന്ന് ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്കയിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11-ന് യെലഹങ്കയിലെത്തും. യെലഹങ്കയിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

ദീപാവലിയോടനുബന്ധിച്ച് പതിവ് തീവണ്ടികളിൽ പലതിലും ടിക്കറ്റ് തീർന്നിരിക്കയാണ്. അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ പത്തുദിവസത്തിനുശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. പതിവ് ബസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് പ്രത്യേക സർവീസുകളും പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
[masterslider id="10"]

Related posts

Click Here to Follow Us