ഐടി നഗരത്തെ വികസനത്തിന് ഒരുലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : ഐടി നഗരത്തെ വികസനത്തിന്റെ പുതിയ ഉയരത്തിലെത്തിക്കാൻ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി സർക്കാർ.  ഒരു ലക്ഷം കോടി രൂപ മുടക്കി പദ്ധതികൾ നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

അടിസ്ഥാനത്തിന് ബലമുണ്ടെങ്കിൽ മാത്രമാണ് വളർച്ചയുണ്ടാകുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ മുതൽമുടക്ക് നടത്താൻ ഒരുങ്ങുന്നതെന്നും ബെംഗളൂരു ടെക് സമ്മിറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ഡബിൾ ഡെക്കർ മെട്രോക്കായി (41 കിലോ മീറ്റർ) 18,000 കോടി രൂപയും 110 കിലോ മീറ്റർ ആകാശപാതക്കായി 15,000 കോടി രൂപയും ബഫർ റോഡുകൾക്കായി (320 കിലോ മീറ്റർ) 5000 കോടി, സ്കൈഡെക്കിന് 500 കോടി, 74 കിലോ മീറ്റർ വ്യവസായ ഇടനാഴിക്കായി 27,000 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

സർക്കാർ ഏറ്റവും അധികം വിമർശനം നേരിടുന്നത് ബെംഗളൂരുവിലെ ഗതാഗതപ്രശ്നവുമായി ബന്ധപ്പെട്ടാണ്. റോഡുകളിലെ കുഴികളുടെപേരിൽ പ്രതിഷേധം ശക്തമായതോടെ അടുത്തിടെ കുഴികൾ അടയ്ക്കുന്നതിനുവേണ്ടി മാത്രം 1,100 കോടി അനുവദിച്ചിരുന്നു.

കാലാവസ്ഥ, സാങ്കേതിക വിദഗ്ധരുടെ ലഭ്യത തുടങ്ങി കാര്യത്തിൽ രാജ്യത്തിലെ മറ്റ് നഗരങ്ങളിൽനിന്ന് ബെംഗളൂരു ഏറെ മുന്നിലാണ്. എന്നാൽ അടിസ്ഥാനപ്രശ്നമായ റോഡ് വികസനം കീറാമുട്ടിയാണ്. അതിനാൽ തുരങ്കപാത, ആകാശ പാത, മെട്രോ റെയിൽ വികസനം എന്നിവയിലാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബെംഗളൂരുവിലെ രണ്ടാം വിമാനത്താവള നിർമാണ പദ്ധതിയുടെ നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

സാങ്കേതികവിദ്യയും നൂതനസംരംഭങ്ങളും നിക്ഷേപവും എത്താൻ അടിസ്ഥാനം ശക്തിപ്പെടുത്തണം. അതിനാൽ, മുൻപില്ലാത്തവിധത്തിൽ വേഗത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഇരട്ട തുരങ്കപാതയ്ക്കായി 42,500 കോടി രൂപയാണ് ചെലവാക്കുന്നത്.

40 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വലിയൊരളവിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

ഹെബ്ബാൾ മുതൽ റെയ്‌സ് കോഴ്‌സ് വരെയും റെയ്‌സ് കോഴ്‌സിൽനിന്ന് സിൽക്ക് ബോർഡ് വരെയുമായി ആകെ 17 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാതയ്ക്കുള്ള ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി 17,780 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എന്നാൽ 40 കിലോ മീറ്റർ ഇരട്ടതുരങ്കപാത നിർമിക്കുമെന്നാണ് ശിവകുമാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിലാകും പുതിയ പാത ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിസംബറിൽ ടെൻഡർ നടപടി പൂർത്തിയായാൽ ആദ്യഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കാനാകും. 50 മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത് പ്രകാരം 2030-ൽ പാത പൊതുജനങ്ങൾക്കായി തുറക്കും. ഇത് കൂടാതെ ഡബിൾ ഡെക്കർ മെട്രോ, ആകാശപാത, ബഫർ റോഡുകൾ, സ്കൈഡെക്ക്, ബെംഗളൂരു വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് അടിസ്ഥാന വികസനപദ്ധതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ: പർപ്പിൾ ലൈനിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; സർവ്വീസ് സാധാരണ പോലെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us