യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന,; ബെംഗളൂരുവിലെ എല്ലാ ക്യാബുകളിലും ഇത് ഇനിമുതൽ നിർബന്ധം

ബെംഗളൂരു: ബെംഗളൂരുവിൽ ക്യാബുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട് . യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്നതിനായി പോലീസ് പുതിയ സുരക്ഷാ നടപടി അവതരിപ്പിച്ചു. 112 എമർജൻസി ഹെൽപ്പ് ലൈൻ, കർണാടക സ്റ്റേറ്റ് പോലീസ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ക്യാബുകളിൽ ഒട്ടിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സ്ത്രീ യാത്രക്കാരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വ്യക്തമായി കാണാവുന്ന ഹെൽപ്പ്‌ലൈൻ വിശദാംശങ്ങൾ കുറ്റകൃത്യങ്ങൾ തടയാനും ഗതാഗതം നിയന്ത്രിക്കാനും സഹായിക്കുമെന്ന്…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍

Read More

തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ചേര്‍ത്തലയിലാണ് സംഭവം . 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹരിതയുടെ താടിയ്ക്ക് പരിക്കേറ്റു. തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരിത ചികിത്സ തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.

Read More

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Read More

നായ്ക്കളുടെ കടിയേറ്റ് മരിച്ചവർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു . നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുമാണ് ഈ പരിഷ്കരണം വരുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നായ്ക്കളുടെ കടിയേറ്റത്, ചതവ്, രക്തസ്രാവ പ്രശ്നങ്ങൾ, മുറിവുകൾ തുടങ്ങിയ പരിക്കുകൾ ഉണ്ടായാൽ 5,000 രൂപ വരെ നഷ്ടപരിഹാരം നൽകും. തെരുവ് നായ ആക്രമണമോ പേവിഷബാധയോ മൂലം ഒരാൾ മരിച്ചാൽ, അയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം…

Read More

അധികാരമാറ്റത്തിന് ആർക്കും തിടുക്കമില്ല, ലക്ഷ്യം 2028 തിരഞ്ഞെടുപ്പ് – ഡി.കെ. ശിവകുമാർ

ബെംഗളൂരു : മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കർണാടകയിലെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞത്. സംസ്ഥാന സർക്കാർ വ്യാഴാഴ്ച രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ എത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. മുൻധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ…

Read More

മലയാളിവിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഫോണുകൾ കവർന്ന സംഭവം; 5 പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : മലയാളിവിദ്യാർഥികളെ അടക്കം വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ആർ. വിഘ്‌നേശ്(29), കെ. ഹേമന്ത്(23), എസ്. ബാലാജി (21), വിശാൽ മൂർത്തി (23), കെ.ആർ. പ്രജ്വൽ (23) എന്നിവരാണ് പിടിയിലായത്. കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞദിവസം രാത്രിയിൽ ഇടുക്കി, കണ്ണൂർ സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികളെയാണ് ഇവർ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തത്.

Read More

ഐടി നഗരത്തെ വികസനത്തിന് ഒരുലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : ഐടി നഗരത്തെ വികസനത്തിന്റെ പുതിയ ഉയരത്തിലെത്തിക്കാൻ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി സർക്കാർ.  ഒരു ലക്ഷം കോടി രൂപ മുടക്കി പദ്ധതികൾ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. അടിസ്ഥാനത്തിന് ബലമുണ്ടെങ്കിൽ മാത്രമാണ് വളർച്ചയുണ്ടാകുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ മുതൽമുടക്ക് നടത്താൻ ഒരുങ്ങുന്നതെന്നും ബെംഗളൂരു ടെക് സമ്മിറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഡബിൾ ഡെക്കർ മെട്രോക്കായി (41 കിലോ മീറ്റർ) 18,000 കോടി രൂപയും 110 കിലോ മീറ്റർ ആകാശപാതക്കായി 15,000 കോടി രൂപയും ബഫർ റോഡുകൾക്കായി (320 കിലോ മീറ്റർ) 5000…

Read More

വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയത് സിപിഎം ഗൂഢാലോചയുടെ ഭാഗം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വൈഷ്ണയുടെ പേര് നീക്കംചെയ്യാൻ ക്രിമിനൽ ഗൂഢാലോചന സിപിഎം നടത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക…

Read More

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ…

Read More
Click Here to Follow Us