ബസ്സിന്റെ ബ്രേക്ക് പോയത് വലിയ കൊക്കയുടെ സമീപം;ഡ്രൈവറുടെ മനോധൈര്യം 40 ഓളം ജീവൻ രക്ഷിച്ചു

തിരുവമ്പാടി :കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്.

നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു.

തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്തിന് സമീപം തന്നെ ആഴമേറിയ കൊക്കയുമുണ്ട്. പ്രകാശന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts