കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെൺകുട്ടി മരിച്ചു; 7 പേർക്ക് പരിക്ക്; ഓമ്‌നി കത്തിനശിച്ചു

ബെംഗളൂരു : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

തുംകൂർ റോഡ് ഹൈവേയിൽ രാത്രി 10 മണിയോടെയാണ് സംഭവം. ഒമ്‌നിയിൽ ഉണ്ടായിരുന്നവർ ദസനുപുരയിലെ അബിഗെരെയിലുള്ള ബന്ധുവീട്ടിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം.

മാരുതി ഒമ്‌നി കാറിൽ എട്ട് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാറിൽ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാർ പിന്നിൽ നിന്ന് വന്ന് ഒമ്‌നിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓമ്‌നി കാറിന് തീപിടിച്ചു.

എട്ടുപേരിൽ 14 വയസ്സുകാരി ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബലേനോ കാറിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും മൂന്ന് പേരെയും സംഭവസ്ഥലത്ത് നിന്ന് കാണാതായതായെന്നുമാണ് റിപ്പോർട്ട്. കത്തിനശിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റി.

മായങ്ക്, മഞ്ജുള, സുനിത, തരുൺ, മഹേഷ്, നമൻ, ശാന്തിലാൽ എന്നിവരുൾപ്പെടെ എട്ടുപേരാണ് ഓമ്‌നി കാറിൽ ഉണ്ടായിരുന്നത്. ദിവ്യ (14) ആണ് മരിച്ചത്.

എല്ലാവരും ദാസൻപൂർ നിവാസികളാണ്. നമൻ, സുനിത, മായങ്ക് എന്നിവരുടെ നില ഗുരുതരമാണ്. ഓമ്‌നിയുടെ പെട്രോൾ ടാങ്കിൽ നിന്നുള്ള പെട്രോൾ ചോർച്ചയാണ് തീ പടരാൻ കാരണം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ബലേനോ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കായി പോലീസ് ഊർജിത തിരച്ചിൽ നടത്തി. മൂന്നിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി സംശയിക്കുന്നത്.

സംഭവം നടക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ വ്യക്തി ഉൾപ്പെടെ എല്ലാവരും സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി. ഇയാളെ അന്വേഷിക്കേണ്ടതുണ്ടെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുന ബലദണ്ടി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts