ശക്തി പദ്ധതി സ്നേഹപ്രകടനം; മുഖ്യമന്ത്രിക്ക് സൗജന്യ ബസ് ടിക്കറ്റ് കൊണ്ട് നിർമ്മിച്ച മാലയിട്ട് നിയമ വിദ്യാർത്ഥി

ബെംഗളൂരു : ശക്തി പദ്ധതിപ്രകാരം ലഭിച്ച ഫ്രീ ബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമ്മാനിച്ച് വിദ്യാർഥിനിയുടെ സ്‌നേഹ പ്രകടനം.

അരശികരെയിലെ ഒന്നാം വർഷ നിയമബിരുദ വിദ്യാർഥിയായ എം.എം.ജയശ്രീയാണ് മാല സമ്മാനിച്ച് ശക്തിപദ്ധതി നടപ്പാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞത്.

അരശികരെയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി മാല സമ്മാനിച്ചത്.

  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

പദ്ധതി വഴി സൗജന്യ യാത്ര നടത്താനാവുന്നതിനാൽ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കോളേജിൽ പോകാനാകുന്നുണ്ടെന്നും പറഞ്ഞു.

ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി.

കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതിയാണിത്. സർക്കാർ അധികാരത്തിലെത്തി ആദ്യംനടപ്പാക്കിയ പദ്ധതി സംസ്ഥാനത്തെ സ്ത്രീകൾ ഏറ്റെടുത്തിരുന്നു.

ബസിൽകയറുന്ന സ്ത്രീകൾക്ക് കർണാടകത്തിൽ താമസിക്കുന്നയാളാണെന്ന് വ്യക്തമാക്കി ആധാർകാർഡ് കാണിച്ചാൽ ഫ്രീ ടിക്കറ്റ് നൽകുന്നതാണ് രീതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us