നോക്കുകുത്തിയായി എഐ ക്യാമറകൾ; ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേ‌യിൽ നിയമലംഘനം തുടരുന്നു

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ ഗതാഗത ലംഘനം കണ്ടെത്താൻ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിച്ച ശേഷവും വാഹനങ്ങൾ വൺവേ തെറ്റിച്ച് വരുന്ന സംഭവങ്ങൾ വർധിക്കുന്നു.

കാറുകൾ ഉൾപ്പെടെ അമിതവേഗത്തിലാണ് ആറുവരി പ്രധാന പാതയിലേക്ക് തെറ്റായ ദിശയിൽ കയറിവരുന്നത്.

മുൻപ് പൊലീസിന്റെ സ്പീഡ് റഡാർ പരിശോധനകൾ ഉണ്ടായിരുന്നപ്പോൾ നിയമലംഘനങ്ങൾ കുറഞ്ഞിരുന്നു. പരിശോധന പേരിന് മാത്രമായതോടെ വൺവേ തെറ്റിച്ചുള്ള കുതിച്ചോട്ടവും തുടരുകയാണ്.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സർവീസ് റോഡുകളിലൂടെ പോകേണ്ടതിന് പകരമാണ് വാഹനങ്ങൾ പ്രധാന റോഡുകളിൽ എതിർദിശയിൽ സഞ്ചരിക്കുന്നത്.

നേരത്തെ കർണാടക ആർടിസി ബസുകളും തെറ്റായ ദിശയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts