അമിത നിരക്ക്; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് വെള്ളിയാഴ്ച ഏതാനും സ്വകാര്യ ബസുകളിൽ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തു. വകുപ്പ് ഉദ്യോഗസ്ഥർ 10 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ബസുകളിലാണ് പരിശോധന നടത്തിയത്. ഉത്സവകാലത്തും അവധിക്കാലത്തും സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

നിരക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബസ് ഓപ്പറേറ്റർമാരെ അറിയിക്കാൻ വകുപ്പ് വ്യാഴാഴ്ച യോഗം ചേർന്നു. തുടർന്നാണ് വെള്ളിയാഴ്ച ആനന്ദ റാവു സർക്കിൾ, മജസ്റ്റിക്, റേസ് കോഴ്‌സ് റോഡ്, കലാസിപാല്യ, മൈസൂർ റോഡ്, നാഗസാന്ദ്ര, മഡിവാള, ഹൊസൂർ റോഡ്, ഹോസ്‌കോട്ട് ടോൾ, ദേവനഹള്ളി ടോൾ, ദൊഡ്ഡബല്ലാപൂർ റോഡ് എന്നിവിടങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

മുന്നറിയിപ്പ് നൽകിയിട്ടും ബസുടമകൾ നിരക്ക് നിയമലംഘനം തുടരുകയാണെന്ന് ഗതാഗത ജോയിന്റ് കമ്മീഷണർ കെ ടി ഹാലസ്വാമി പറഞ്ഞു. ചിലർ ഉത്സവ സീസണിൽ സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഇന്നത്തെ പരിശോധനയിൽ പലരും അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാട്ടുണ്ടെന്നും അതിന് പിഴ ചുമത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts