ബെംഗളൂരു: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യുആർ കോഡ് സംവിധാനത്തിന് വൻ ജനശ്രദ്ധ. സംവിധാനം ഉദ്ഘാടനം ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 504 പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്.
ആരോഗ്യമന്ത്രി യു.ടി. ഖാദറാണ് തിങ്കളാഴ്ച ഈ പുതിയ സാങ്കേതികവിദ്യാധിഷ്ഠിത പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്തത്. പൊതുസ്ഥാപനങ്ങൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മുന്നിൽ പതിപ്പിച്ചിട്ടുള്ള ക്യുആർ കോഡുകൾ മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ ഉടനടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, ചികിത്സാ സേവനങ്ങളിലെ വീഴ്ചകൾ, മെഡിക്കൽ സ്റ്റോറുകളിലെ തട്ടിപ്പുകൾ തുടങ്ങി വിവിധ വിഷയങ്ങളിലാണ് നിലവിൽ പരാതികൾ ലഭിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മേഖലകളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]