മാമ്പഴ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: വിദേശങ്ങളിലേക്കുള്ള മാമ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (KIA). 2026 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാല് മാസത്തിനിടെ 1,226 മെട്രിക് ടൺ മാമ്പഴമാണ് ബെംഗളൂരു വിമാനത്താവളം വഴി കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 33 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ നാല് മാസക്കാലയളവിൽ 16 എയർലൈനുകൾ വഴി 38 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് 26.3 ലക്ഷം മാമ്പഴങ്ങൾ എത്തിച്ചതായി വിമാനത്താവള ഓപ്പറേറ്റർമാരായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) വ്യക്തമാക്കി.

യുകെ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ മാമ്പഴങ്ങൾ കയറ്റി അയച്ചത്. ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിദേശ വിപണിയിൽ നിലവിലുള്ള വൻ ഡിമാൻഡാണ് ഇത് വ്യക്തമാക്കുന്നത്. ഏകോപിപ്പിച്ച ശീതീകരണ ശൃംഖല (Integrated cold-chain network) വഴി സീസണൽ ഉൽപ്പന്നങ്ങൾ വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ വിമാനത്താവളത്തിന് സാധിക്കുന്നുണ്ടെന്നും വിദേശ വിപണിയിലെ ഉയർന്ന ആവശ്യകതയാണ് ഈ വളർച്ചയ്ക്ക് കാരണമെന്നും ബിഐഎഎൽ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts