ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ അലഗേശ്വരയിൽ സംഘടിപ്പിച്ച ഓഫ്രോഡ് വാഹന റാലി പരിസ്ഥിതി നാശത്തിന് കാരണമായെന്ന പരാതിയിൽ അടിയന്തര പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഓഗസ്റ്റ് 15-ന് ഒരു സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മോട്ടോ മാനിയ’ എന്ന പേരിൽ നടന്ന പരിപാടിക്കെതിരെയാണ് വനം വകുപ്പിനും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിനും പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയത്. വ്യാപകമായ പരാതികൾ ഉയർന്നിട്ടും ഇരുന്നൂറോളം ജീപ്പുകൾ പങ്കെടുത്ത റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. വനേതര മേഖലയിലാണ്…
Read MoreDay: 22 August 2026
യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
ബെംഗളൂരു: ഡീസൽ വിലവർദ്ധനവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുഗതാഗത കോർപ്പറേഷനുകളിൽ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും. നിരക്ക് പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ഭൈരതി സുരേഷ് അറിയിച്ചു. സമിതി സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഡീസൽ വിലവർദ്ധനവ് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും ഭാരവാഹികൾ സർക്കാരിനെ സമീപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി 33…
Read Moreസെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നൽകേണ്ട യൂസർ ഡെവലപ്‌മെന്റ് ഫീസിൽ (UDF) എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (AERA) വൻ മാറ്റങ്ങൾ വരുത്തി. ഇവിടെനിന്നും വിമാനം കയറിപ്പോകുന്ന യാത്രക്കാരുടെ നിരക്കിൽ വലിയ കുറവ് വരുത്തിയപ്പോൾ, വിമാനമിറങ്ങുന്ന യാത്രക്കാരിൽ നിന്നും ആദ്യമായി ഇനി മുതൽ യു.ഡി.എഫ് ഈടാക്കും. പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ 1 മുതൽ നിലവിൽ വരും. പുതിയ പരിഷ്കാരമനുസരിച്ച് ബെംഗളൂരുവിൽ നിന്നും വിമാനം കയറുന്ന ആഭ്യന്തര യാത്രക്കാരുടെ നിരക്ക് 550 രൂപയിൽ നിന്ന് 300…
Read More13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? നഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യത: ഗ്രാമപ്രദേശങ്ങളിൽ പുകയില ഉപയോഗം കൂടുതൽ; പഠന റിപ്പോർട്ട് ബെംഗളൂരു: ഗ്രാമ-നഗര വ്യത്യാസമില്ലാതെ 13-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും ശാരീരിക അധ്വാനത്തിന്റെ കുറവും ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത 1,100 കുട്ടികളിൽ 5.6 ശതമാനം പേർ പുകയില, മദ്യ ഉപയോഗങ്ങൾ ഉള്ളവരാണെന്നും കണ്ടെത്തി. ഇതിൽ നഗരപ്രദേശങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലുള്ള കുട്ടികളിലാണ് പുകയില ഉപയോഗം കൂടുതൽ (11.5%). രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നട നടത്തുകയും നാഷണൽ…
Read Moreബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ
ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ വിമാനത്താവളം വരെ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എങ്കിലും ഇതുവരെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പോലീസിൽ ഔദ്യോഗികമായി കാണാതായെന്ന പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി…
Read Moreട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
ബെംഗളൂരു: റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും 14 ദിവസം നീളുന്ന തീവ്ര ഭക്ഷ്യസുരക്ഷാ പരിശോധന ആരംഭിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ) അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ വ്യാഴാഴ്ച നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്ക് പിന്നാലെയാണ് അധികൃതരുടെ പ്രതികരണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കും കാറ്ററിംഗ് ഏജൻസികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഭക്ഷണശാലകളുടെയും വിതരണക്കാരുടെയും ശുചിത്വം, എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് കാലാവധി, ഭക്ഷണസാധനങ്ങളുടെ കാലാവധി പൂർത്തിയാകുന്ന തീയതി, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ബെംഗളൂരു, മൈസൂരു,…
Read Moreആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
ബെംഗളൂരു: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യുആർ കോഡ് സംവിധാനത്തിന് വൻ ജനശ്രദ്ധ. സംവിധാനം ഉദ്ഘാടനം ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 504 പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. ആരോഗ്യമന്ത്രി യു.ടി. ഖാദറാണ് തിങ്കളാഴ്ച ഈ പുതിയ സാങ്കേതികവിദ്യാധിഷ്ഠിത പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്തത്. പൊതുസ്ഥാപനങ്ങൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മുന്നിൽ പതിപ്പിച്ചിട്ടുള്ള ക്യുആർ കോഡുകൾ മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ ഉടനടി രജിസ്റ്റർ…
Read More