ടിപ്പര്‍ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കാസർക്കോട്: കുമ്പള മൊഗ്രാൽ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്പത്തൂരിൽ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു.

മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം.

കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുഹമ്മദ് റാഷിദ്. അവധിക്ക് നാട്ടിൽ വന്ന് ഒരാഴ്ച മുമ്പാണ് തിരികെ കോയമ്പത്തൂരിലേക്ക് പോയത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്പത്തൂരിലേക്കു തിരിച്ചു. ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts