വിഐപികളുടെ യാത്രാവേളകളിൽ സൈറണുകൾ ഉപയോഗിക്കുന്നതിന് നിരോധനം

ബെംഗളൂരു: പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമായി വിഐപികളുടെ യാത്രയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക പോലീസ് ഉത്തരവിറക്കി. ഡി.ജി.പി ഡോ. എം.എ. സലീമാണ് സംസ്ഥാനവ്യാപകമായി ഉത്തരവ് പുറപ്പെടുവിച്ചത്.

വിശിഷ്ട വ്യക്തികളുടെ യാത്രാവേളയിൽ സൈറണുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കകളും പരാതികളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഡി.ജി.പി ഉത്തരവിൽ പറയുന്നു.

  സ്വര്‍ണവിലയില്‍ വര്‍ധനവ്

ഇത്തരം ഉപയോഗം ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ അസൗകര്യത്തിനും കാരണമാകുമെന്ന് മാത്രമല്ല പലരും അനതികൃതമായി സൈറണുകൾ ഉപയോഗിക്കുന്നത് വെല്ലുവിളിയാവുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.

വിഐപികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും സുരക്ഷിതമായ വയർലെസ് സംവിധാനങ്ങൾ വഴി മാത്രമേ നടത്താവൂ എന്നും കർണാടക ഡി.ജി.പി നിർദേശിച്ചു.-

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us