‘വിമാനത്താവളത്തിൽ വിട്ട തന്റെ സുഹൃത്ത് ദുബായിൽ എത്തി, ഞാൻ ഇവിടെ ഗതാഗതക്കുരുക്കിൽ’; വൈറൽ ആയി സുഹൃത്തിന്റെ കുറുപ്പ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചു നർമവും ദുരിതവും കലർത്തി യുവതി പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്തു സമൂഹ മാധ്യമങ്ങൾ. ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർമാരായ പ്രിയങ്ക, ഇന്ദ്രാണി എന്നിവരുടെ ഇൻസ്റ്റഗ്രാം പേജിലാണു ഗതാഗതക്കുരുക്കിന്റെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്.

‘ദുബായിലേക്കു പോവുകയായിരുന്ന എന്റെ സുഹൃത്തിനെ ബെംഗളൂരു വിമാനത്താവളത്തിൽ വിട്ടു. അവൾ ദുബായിലെത്തി. ഞാൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്’ എന്നായിരുന്നു പോസ്റ്റ്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

നഗരത്തിലെ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ ഒട്ടേറെ ആളുകൾ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ അനുഭവങ്ങൾ പങ്കുവച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുൻപും കൗതുകമുണർത്തുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായി. ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി വിവാഹം കഴിച്ച കാര്യം 2 വർഷം മുൻപു യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. കുരുക്കിൽപെട്ട് യാത്രക്കാർ വാഹനങ്ങളിൽ നിന്നിറങ്ങി നടക്കുന്നതും റോഡരികിൽ വിശ്രമിക്കുന്നതും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts