ന​വ​ജാ​ത ശി​ശു​വി​​നെ റോഡരികിൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു : ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​മ​രാ​ജ് ന​ഗ​റി​ലാണ് സംഭവം. 10 മു​ത​ൽ 15 വ​രെ ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹാ​ര​വെ ഹൊ​ബ്ലി​യി​ലെ ത​മ​ദ​ഹ​ള്ളി- സ​ഗ​റെ റോ​ഡ​രി​കി​ലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് കുഞ്ഞിനെ കണ്ടെത്തിയത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒരാളാണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി സമീപത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചത്. കുട്ടിയെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ചാ​മ​രാ​ജ് ന​ഗ​റി​ലെ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More

ന​വ​ജാ​ത ശി​ശു​വി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സംഭവം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ൽ ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും റി​ട്ട. ന​ഴ്‌​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ​ കുഞ്ഞിനെ ക്ഷ​പ്പെ​ടു​ത്തി​ എ​ൻ.​ആ​ർ പു​ര പൊ​ലീ​സ് ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി. എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ ര​ത്‌​ന (45), ഭ​ർ​ത്താ​വ് സ​ദാ​ന​ന്ദ എ​ന്നി​വ​ർ കു​ഞ്ഞി​നെ കാ​ർ​ക്ക​ള സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര​ക്ക് കുട്ടിയെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ത്‌​ന​ക്കും സ​ദാ​ന​ന്ദ​നും മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്, അ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളെ വി​റ്റ​താ​യും പൊലീസ് സം​ശ​യി​ക്കു​ന്നു. സംഭവുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ എ​ൻ.​ആ​ർ…

Read More

സർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

വിമാനത്താവളത്തിൽ ആൺകുഞ്ഞിനെ പ്രസവിച്ച് കർണാടക സ്വദേശിനി 

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രകാരനായ കുഞ്ഞിനെ വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. ഒപ്പം സ്പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിന്റെ ടെർമിനലിനു മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ ആണ് യുവതി പ്രസവിച്ചത്. ഭർത്താവിന് ഒപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. ശുചിമുറിയിൽ പോയ യുവതിയ്ക്ക് പെട്ടന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ യുവതിയെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 9.20 നു ഡോ. പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ ആണ്…

Read More

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, 4 പേർ അറസ്റ്റിൽ

ബെംഗളൂരു: നവജാത ശിശുവിനെ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ നിന്ന് 263 കിലോമീറ്റര്‍ അകലെയുള്ള ദാവന്‍ഗെരെയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ ദാവന്‍ഗെരെ പൊലീസ് പറയുന്നത് ഇങ്ങനെ – ജൂണ്‍ ആറിന് സിജി ഹോസ്പിറ്റലില്‍ 19 കാരി സുചിത്ര  എന്ന യുവതി ജന്മം നൽകിയ ആണ്‍കുഞ്ഞിനെയാണ് വിക്കാനുള്ള ശ്രമം നടന്നത്. ദാവന്‍ഗരെയിലെ രാമനഗരയിലാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് റോഡ് റോളര്‍ ഡ്രൈവറാണ്. സുചിത്രയുടെ പിതാവ്, 51 കാരനായ ബസപയാണ് കുഞ്ഞിനെ 60,000 രൂപയ്ക്ക് വിറ്റതെന്ന്…

Read More
Click Here to Follow Us