ഇനി ജയിലിൽ നിന്ന് പകുതി വിലയിൽ ഇറച്ചിക്കോഴി വാങ്ങാം

ചെന്നൈ : കുറഞ്ഞവിലയ്ക്ക് ഇറച്ചിക്കോഴിയുമായി ജയിലിലെ ഫ്രീഡം ബസാർ. വെല്ലൂർ, സേലം സെൻട്രൽ ജയിലുകളിലെ തടവുകാർ നടത്തുന്ന ഫാമിൽനിന്നുള്ള ഇറച്ചിക്കോഴിയാണ് കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നത്.

പൊതുവിപണിയിൽ കിലോയ്ക്ക് 230-250 രൂപ ഈടാക്കുന്ന സ്ഥാനത്ത് വെല്ലൂർ ജയിലിലെ ഫാമിൽനിന്ന് 130 രൂപയ്ക്ക് കോഴിയെ ലഭിക്കും. സേലം ജയിലിൽനിന്നുള്ള ഇറച്ചിക്കോഴിയുടെ വില 165 രൂപയാണ്.

തടവുകാർക്ക് ആഴ്ചയിൽ രണ്ടുതവണയായി 300 ഗ്രാം ചിക്കൻ ഉൾപ്പെടുന്ന വിഭവങ്ങൾ നൽകണം. ഇതിനായി മുൻപ്‌ പുറത്തുനിന്ന് കോഴിയിറച്ചി വാങ്ങുകയായിരുന്നു.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

എന്നാൽ കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒൻപത് സെൻട്രൽ ജയിലുകളിലും കോഴി ഫാം ആരംഭിക്കാൻ നടപടിയെടുത്തു.

ഇതോടെ മിക്ക ജയിലുകളും കോഴിയിറച്ചിയുടെകാര്യത്തിൽ സ്വയംപര്യാപ്തമായി. ഉത്പാദനം വർധിച്ചതോടെ ഇവ വിപണിയിലെത്തിക്കാനും നടപടിയെടുക്കുകയായിരുന്നു.

ഇപ്പോൾ ചെറിയതോതിലാണ് വിൽപ്പന നടക്കുന്നത്. ജയിലിനോട് ചേർന്നുള്ള ഫ്രീഡം ബസാർ വിൽപ്പനകേന്ദ്രം മുഖേനയാണ് വിൽപ്പന.

ഒരുദിവസംമുൻപ് ഫോണിൽ വിളിച്ച്‌ ബുക്ക്ചെയ്യാനും സാധിക്കും. സേലത്ത് ഒരേസമയം 4500 ഇറച്ചിക്കോഴികളെയാണ് വളർത്തുന്നത്.

  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

ഉത്പാദനവും വിൽപ്പനയും വർധിപ്പിച്ച് 40 ശതമാനം ജയിലിലെ ഉപയോഗത്തിനും 60 ശതമാനം വിൽക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്
[masterslider id="10"]

Related posts

Click Here to Follow Us