വിമാനത്താവളത്തിൽ ആൺകുഞ്ഞിനെ പ്രസവിച്ച് കർണാടക സ്വദേശിനി 

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രകാരനായ കുഞ്ഞിനെ വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. ഒപ്പം സ്പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തു.

വിമാനത്താവളത്തിന്റെ ടെർമിനലിനു മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ ആണ് യുവതി പ്രസവിച്ചത്. ഭർത്താവിന് ഒപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. ശുചിമുറിയിൽ പോയ യുവതിയ്ക്ക് പെട്ടന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ യുവതിയെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 9.20 നു ഡോ. പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ ആണ് പ്രസവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us