മുൻ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: കർണാടകയിലെ മുൻ ജെഡിഎസ് നേതാവ് മല്ലികാർജുൻ മുത്യാലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇയാളുടെ സ്വകാര്യ ഭാഗങ്ങൾ ഗുരുതരമായി പരിക്കേൽപ്പിച്ച നിലയിലായിരുന്നു. കലബുറഗി ജില്ലയിലെ സെദാം സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊലപാതകം നടന്നത്.

അടുത്തിടെ ബിജെപിയോട് അനുഭാവം പുലർത്തിയിരുന്ന മുത്യാൽ ബി ജെ പിയിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സ്വന്തം കടയിലായിരുന്നു മുത്യാലിന്റെ മൃതദേഹം കണ്ടെത്തിയത്. കടയിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സെഡാമിൽ മല്ലികാർജുൻ മുത്യാൽ ഇലക്‌ട്രോണിക്‌സ് കട നടത്തുകയാണ്. കൊലപാതകം നടന്ന ദിവസം ഇയാൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുത്ത ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കടയിൽ തന്നെയാണ് കിടന്നുറങ്ങിയത്.

  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

ചൊവ്വാഴ്ച രാവിലെ മല്ലികാർജുൻ മുത്യാലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ”നേരത്തേ മോഷണം നടന്നിട്ടുള്ളതിനാൽ പിതാവ് കടയിൽ ഉറങ്ങാറുണ്ട്. മോഷണത്തിനിടെ അക്രമികൾ അച്ഛനെ ക്രൂരമായി കൊന്നതാകുമെന്ന് സംശയിക്കുന്നു.”- മുത്യാലിന്റെ മകൻ വെങ്കടേഷ് പറഞ്ഞു. കർണാടകയിലെ നാലാമത്തെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്താൽ. കബാലിഗ സമുദായത്തിന്റെ കലബുറഗി താലൂക്കിന്റെ ഓണററി പ്രസിഡന്റ് കൂടിയായിരുന്നു മുത്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു
[masterslider id="10"]

Related posts