ഓൺലൈൻ ക്ലാസ്സുകൾ നിർത്താനൊരുങ്ങുന്നു;അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ.

ബെംഗളൂരു : രക്ഷിതാക്കൾ രണ്ടാം ഗഡു സ്കൂൾ ഫീസ് അടക്കാൻ തയ്യാറാകുന്നില്ല. സ്കൂൾ ഫീസ് പ്രരശ്നത്തിൽ ഇടപെടാൻ സർക്കാറും തയ്യാറാകുന്നില്ല, ഇത്തരം വിഷയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് സ്വകാര്യ സ്കൂളുകളുടെ സംഘടന.

സംസ്ഥാനത്തെ 12800 സ്കൂൾ മാനേജ്മെൻറുകൾക്ക് അംഗത്വമുള്ള റെക്കഗ് നൈസ്ഡ് അൺ എയ്ഡഡ് സ്കൂൾ അസോസിയേഷൻ ഈ മാസം 6 മുതൽ അനിശ്ചിത കാലം സമരം നടത്തുമെന്നും പറയുന്നു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

അധ്യാപകർക്ക് ശമ്പളം നൽകാൻ പോലും പണം തികയുന്നില്ല, 15 പ്രശ്നങ്ങളുടെ പട്ടിക സർക്കാറിനെ അറിയിച്ചതാണ് എന്നാൽ യാതൊരു നടപടിയും ഇതുവരെ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല അസോസിയേഷൻ പ്രസിഡൻ്റ് ലോകേഷ് തിളക്കട്ടി ആരോപിച്ചു.

രണ്ടാം ഗഡു ഫീസ് അടച്ചില്ലെങ്കിൽ നവംബർ മുതൽ ഓൺലൈൻ ക്ലാസുകൾ നിർത്തിവക്കുമെന്ന് മുൻപ് സ്വകാര്യ സ്കൂളുകൾ അറിയിച്ചതിനെ തുടർന്ന് നവംബർ 27 ന് പൊതുവിദ്യാഭ്യാസ കമ്മീഷണർ ഇടപെടുകയും ചർച്ചക്ക് ശേഷം 25 ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാക്കാം എന്നും ഉറപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts