കോവിഡ് വാക്സിൻ വിതരണത്തിന് കിടിലൻ സംവിധാനങ്ങളൊരുക്കി സംസ്ഥാനം.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു.

ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കലബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഉള്ള 5 പ്രാദേശിക സ്റ്റോറുകളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts