റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ‘കൺഫെർമഡ് ടിക്കറ്റ്’; വെയ്റ്റിംഗ് ലിസ്റ്റ് ഇനി പഴങ്കഥ!

ന്യൂഡൽഹി: റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ‘കൺഫെർമഡ് ടിക്കറ്റ്’; വെയ്റ്റിംഗ് ലിസ്റ്റ് ഇനി പഴങ്കഥ!!റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു.

നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം. അതായത് വെയ്റ്റിങ് ലിസ്റ്റ് എന്നത് ഒഴിവാകും എന്ന് സാരം.

ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നു. ചരക്ക് നീക്കം വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ഇതിനായി 2030 ഓടേ നാല് കടത്ത് ഇടനാഴി കൂടി സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. രാജ്യത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 47 ശതമാനം റെയില്‍വേ വഴി ആക്കി വരുമാനം വര്‍ധിപ്പിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts