നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, 4 പേർ അറസ്റ്റിൽ

ബെംഗളൂരു: നവജാത ശിശുവിനെ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ നിന്ന് 263 കിലോമീറ്റര്‍ അകലെയുള്ള ദാവന്‍ഗെരെയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച്‌ ദാവന്‍ഗെരെ പൊലീസ് പറയുന്നത് ഇങ്ങനെ –

ജൂണ്‍ ആറിന് സിജി ഹോസ്പിറ്റലില്‍ 19 കാരി സുചിത്ര  എന്ന യുവതി ജന്മം നൽകിയ ആണ്‍കുഞ്ഞിനെയാണ് വിക്കാനുള്ള ശ്രമം നടന്നത്. ദാവന്‍ഗരെയിലെ രാമനഗരയിലാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് റോഡ് റോളര്‍ ഡ്രൈവറാണ്. സുചിത്രയുടെ പിതാവ്, 51 കാരനായ ബസപയാണ് കുഞ്ഞിനെ 60,000 രൂപയ്ക്ക് വിറ്റതെന്ന് പോലീസ് സൂപ്രണ്ട് സിബി ഋശ്യന്ത് പറഞ്ഞു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

യുവതിയുടെ പിതാവ് ബസപ കുഞ്ഞിനെ നവിലേ ഗ്രാമത്തില്‍ നിന്നുള്ള ഭേമമ്മയ്ക്കും ഹാലേഷയ്ക്കുമാണ് വിറ്റത്. ഇരുകൂട്ടര്‍ക്കും ഇടയില്‍ പുരുഷോത്തമന്‍ എന്ന ഇടനിലക്കാരനും ഉണ്ടായിരുന്നു.
വിവരം ലഭിച്ചയുടന്‍ ഞങ്ങള്‍ കുഞ്ഞിനെ തിരിച്ചെടുത്ത് ശിശുക്ഷേമ കമിഷനെ ഏല്‍പിച്ചു, ഇപ്പോള്‍ നവജാതശിശു അമ്മയുടെ കൂടെ കഴിയുകയാണ്.

പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളെയും പോലെ കര്‍ണാടകയിലും കുട്ടികളെ പണത്തിനായി വില്‍ക്കുന്ന കാഴ്ചയാണ് നിലവിൽ കണ്ടു വരുന്നത്.

നവജാതശിശുക്കളെ മോഷ്ടിക്കുകയും വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിന് ശേഷം, ഡല്‍ഹിയില്‍ നിന്ന് ശിശുക്കടത്ത് സംഘത്തിലെ രണ്ട് അംഗങ്ങളെ കൂടി ഗുരുഗ്രാം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

പ്രധാനമായും ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന കുറഞ്ഞത് 12 അംഗ സംഘം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നൂറോളം കുഞ്ഞുങ്ങളെ വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. 10 ദിവസത്തിനും രണ്ട് മാസത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പ്രതികള്‍ വന്‍ വിലയ്ക്ക് വിറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts