ബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി 1 ആഴ്ച്ച, പരസ്പരം ക്ഷമ ചോദിച്ച് റിയാസും ലക്ഷ്മിപ്രിയയും

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മറ്റു സീസണുകളെ അപേക്ഷിച്ച്‌ തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ കൂടുതൽ ആയിരുന്നു ഇത്തവണത്തെ സീസണിൽ.

നിലവില്‍ ഹൌസിലുള്ളവരില്‍ എപ്പോഴും തർക്കത്തിൽ ഏർപ്പെടുന്നവരാണ് റിയാസും ലക്ഷ്‍മിപ്രിയയും.

സ്ത്രീപക്ഷവാദത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുള്ള റിയാസ് ലക്ഷ്മി‍പ്രിയയുടെ നിലപാടുകള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാണെന്ന് പറയുകയും അത് സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്‍തിരുന്നു. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും രൂപപ്പെട്ട മൂര്‍ച്ഛയേറിയ വാദപ്രതിവാദങ്ങള്‍ക്ക് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാണ്. എന്നാല്‍ അത്തരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു അവസരം കഴിഞ്ഞ എപ്പിസോഡിൽ മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കി.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

ത്രികോണ പ്രണയത്തിന്‍റെ കാര്യം പറഞ്ഞ് വിഷമിപ്പിച്ചതിന് കഴിഞ്ഞ ദിവസം റിയാസ് ദില്‍ഷയോട് ക്ഷമ ചോദിച്ചത് ഈ സീസണിലെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ മറ്റു മത്സരാര്‍ഥികള്‍ക്കും അത്തരത്തില്‍ ആരോടെങ്കിലും ക്ഷമ ചോദിക്കാനുണ്ടെങ്കില്‍ അത് ആവാമെന്ന് പറഞ്ഞത്. തന്നോടുള്ള ചോദ്യത്തിന് ലക്ഷ്മിപ്രിയ റിയാസിന്‍റെ പേരാണ് പറഞ്ഞത്. റിയാസിന്‍റെ സംസാരശൈലിയെ ലക്ഷ്മി മുന്‍പ് പരിഹസിച്ചിരുന്നു. ചിലര്‍ക്ക് ജന്മനാ ഉള്ള തകരാറ് ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോശമായൊന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും സ്റ്റൈലൈസ്ഡ് ആയി സംസാരിക്കുന്ന ആളാണ് റിയാസ് എന്നും അതിനെയാണ് കളിയാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ലക്ഷ്മി പറഞ്ഞു. ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് തനിക്ക് തോന്നിയിട്ടുള്ളത് എന്നും. ഇരുവരും കണ്ണീരണിഞ്ഞ് ആശ്ലേഷിച്ച രംഗമായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ മികച്ച കാഴ്ചയെന്ന് പ്രേക്ഷകർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts