എച്ച്എസ്ആർ ലേഔട്ട് അപകടക്കേസ്: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ വാട്ടർ ടാങ്കർ ഉടമയെയും മറ്റ് രണ്ട് പേരെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരിൽ വാഹനത്തിന്റെ ഡ്രൈവറും യഥാർത്ഥ ഡ്രൈവറുടെ പ്രതിനിധി ആയിരുന്ന മറ്റൊരാളുമാണ് ഉൾപ്പെടുന്നത്. ടാങ്കർ ഉടമ കസവനഹള്ളിയിലെ ആർ ആനന്ദ് (47), യഥാർത്ഥ വാട്ടർ ടാങ്കർ ഡ്രൈവർ ബൊമ്മനഹള്ളിയിലെ എം ഡി റക്കീബ് (23), പ്രതിനിധി ആയ കസവനഹള്ളിയിലെ എൻ രമേഷ് ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് 100 മീറ്റർ അകലെയുള്ള ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിൽ…

Read More

വൈദ്യുതാഘാതമേറ്റ് മരണം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഏപ്രിൽ 25 ന് സഞ്ജയ്നഗറിലെ കുട്ടികളുടെ പാർക്കിന് മുന്നിൽ 22 കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം ഇന്റർനെറ്റ് സേവന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ കേസ് അന്വേഷിക്കുന്ന പോലീസ് അറസ്റ്റ് ചെയ്തു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്ഥാപനത്തിലെ ജീവനക്കാരായ നവീൻ, ഗോവിന്ദ, ഏരിയ മാനേജർ കമലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗെദ്ദലഹള്ളി സ്വദേശിയായ കിഷോർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരത്തിൽ തൂങ്ങിക്കിടക്കുന്ന കമ്പിയുമായി സമ്പർക്കം പുലർത്തുകയായിരുന്നു. ബെസ്‌കോം അധികൃതരുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയും പോലീസ് കണ്ടെത്തിയിട്ടില്ല. മരത്തിൽ നിന്ന് മുറിഞ്ഞ്…

Read More

ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മൂന്ന് പേർ കൂടി അറസ്റ്റിൽ.

ബെംഗളുരു: പ്രമുഖ എംഎൻസികളുടെ എച്ച്ആർ മാനേജർമാരായി നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച മൂന്നംഗ സംഘത്തെ സാമ്പിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപന മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടെത്തിയത്. ഭുവനേശ്വർ സ്വദേശി കാളി പ്രസാദ് രാത്ത് (38), പൂനെ സ്വദേശി അഭിജിത്ത് അരുൺ നെതകെ (34), ഒഡീഷയിൽ നിന്നുള്ള അഭിഷേക് മൊഹന്തി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റുകയും ജോയിൻ ചെയ്യുന്ന തീയതികൾ സഹിതം ഉദ്യോഗാർത്ഥികൾക്ക്…

Read More

എം.എൽ.എയുടെ വാഹനങ്ങൾ കത്തിച്ച കേസിന് പിന്നിൽ കൂടുതൽ ആളുകൾ പ്രവർത്തിച്ചതായി സംശയം.

ബെംഗളൂരു: ബൊമ്മനഹള്ളി എം എൽ എ സതീഷ് റെഡ്ഡിയുടെ രണ്ട് എസ് യൂ വി കാറുകൾ അഗ്നിക്കിരയാക്കിയതിന് മൂന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തതിന് ശേഷം, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കേസിൽ മറ്റുള്ളവരുടെ പങ്കാളിത്തം കണ്ടെത്താൻ മൂവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ ബൊമ്മനഹള്ളി പോലീസ് സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ പിടികൂടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, എം എൽ എ യെ കാണാനും സഹായം തേടാനും കഴിയാത്തതിൽ നിരാശയുണ്ടായിരുന്നു എന്ന് അറസ്റ്റിലായവരിൽ രണ്ട് പേർ  സമ്മതിച്ചു. അസ്വസ്ഥരായ അവർ എം എൽ എ യുടെ വീടിന്…

Read More
Click Here to Follow Us