3000ല്‍ അധികം കോവിഡ് രോഗ ബാധിതരെ കാണാനില്ല;തെറ്റായ വിലാസം നല്‍കിയവരെ കണ്ടെത്താന്‍ ഉള്ള ശ്രമം തുടര്‍ന്ന് ബി.ബി.എം.പി.

ബെംഗളൂരു: കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണ് എന്ന് അറിയുകയും എന്നാല്‍ കണ്ടെത്താന്‍ കഴിയാതെ ഇരിക്കുകയും ചെയ്ത ആളുകളുടെ എണ്ണം 3338 ആണെന്ന്,ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് അറിയിച്ചതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

“തുടക്കം മുതല്‍ ഇതുവരെ 3338 ആളുകള്‍ കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ പെട്ട ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്”എന്നാണ് ബിബി എം പി കമ്മിഷണര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

ഇവര്‍ എല്ലാം തെറ്റായ മേല്‍വിലാസം നല്‍കിയതിനാലാണ് കണ്ടെത്താന്‍ കഴിയാത്തത് എന്നതാണ് റിപ്പോര്‍ട്ട്‌.

അതെ സമയം കഴിഞ്ഞ നാല് ദിവസമായി കര്‍ണാടകയില്‍ 5000 ന് മുകളില്‍ ആണ് ദിവസവും റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം,നഗരത്തില്‍ 2000 ന് അടുത്ത് എന്നും രോഗികളുടെ എണ്ണം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts