വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആനന്ദ് സിങ് ഇപ്പോഴുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ചെറിയ ചുമ മാത്രമാണ് നിലവിൽ അദ്ദേഹത്തിനുള്ളതെന്നാണ് വിവരം. വീട്ടിൽതന്നെ കഴിയണോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകണോ എന്നകാര്യം മന്ത്രി തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിങ്. ടൂറിസം മന്ത്രി സി. ടി രവിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

Read More

നഗരത്തില്‍ സ്പാനിഷ്‌ ഫ്ലുവിന്റെ കാലത്ത് ചെറുത്തു നിന്നു;105 വയസ്സില്‍ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : 1918ല്‍ നഗരത്തില്‍ അടക്കം പടര്‍ന്നു പിടിച്ച സ്പാനിഷ്‌ ഫ്ലുവിന്റെ മുന്നില്‍ പിടിച്ചു നിന്നു,എന്നാല്‍ കോവിഡ് ബാധിച്ച് 105 വയസ്സില്‍ മരണമടഞ്ഞു. ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇദ്ധേഹം ഇന്നലെ രാവിലെയാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. “രോഗി കഴിഞ്ഞ വെള്ളിയാഴ്ച വരെ മരുന്നിനോട് പ്രതികരിച്ചിരുന്നു എന്നാല്‍ അതെ ദിവസം വൈകുന്നേരത്തോടെ മരുന്നിനോട് പ്രതികരികാതെ ഇരിക്കുകയും ശനിയാഴ്ച് രാവിലെ 7 മണിയോടെ മരണപ്പെടുകയും ആയിരുന്നു എന്ന് പ്രിസ്റ്റയിന്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച് സെന്‍റെറിലെ മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ എച് എം പ്രസന്ന…

Read More

3000ല്‍ അധികം കോവിഡ് രോഗ ബാധിതരെ കാണാനില്ല;തെറ്റായ വിലാസം നല്‍കിയവരെ കണ്ടെത്താന്‍ ഉള്ള ശ്രമം തുടര്‍ന്ന് ബി.ബി.എം.പി.

ബെംഗളൂരു: കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണ് എന്ന് അറിയുകയും എന്നാല്‍ കണ്ടെത്താന്‍ കഴിയാതെ ഇരിക്കുകയും ചെയ്ത ആളുകളുടെ എണ്ണം 3338 ആണെന്ന്,ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് അറിയിച്ചതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. “തുടക്കം മുതല്‍ ഇതുവരെ 3338 ആളുകള്‍ കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ പെട്ട ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്”എന്നാണ് ബിബി എം പി കമ്മിഷണര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇവര്‍ എല്ലാം തെറ്റായ മേല്‍വിലാസം നല്‍കിയതിനാലാണ് കണ്ടെത്താന്‍ കഴിയാത്തത് എന്നതാണ് റിപ്പോര്‍ട്ട്‌. അതെ സമയം കഴിഞ്ഞ നാല് ദിവസമായി കര്‍ണാടകയില്‍…

Read More

കോവിഡ് ടെസ്റ്റിംഗിന് ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുവാനായി ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് ബാധിച്ചവരെ എളുപ്പത്തിലും വേഗത്തിലും കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ ടെസ്റ്റുകൾ നടത്തുന്നതിനും കിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വേണ്ട സാങ്കേതിക പരിചയമുള്ളവരെ കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ആവുകയാണ്  ഈ അവസരത്തിലാണ് ആരോഗ്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത് . സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്ന  ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളെ…

Read More

ഇന്ന് കര്‍ണാടകയില്‍ 82 മരണം;നാലാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളില്‍.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5199 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :82 അകെ കോവിഡ് മരണം : 1878. ഇന്നത്തെ കേസുകള്‍ : 5199 ആകെ പോസിറ്റീവ് കേസുകള്‍ : 96141 അകെ ആക്റ്റീവ് കേസുകള്‍ : 58417 ഇന്ന് ഡിസ്ചാര്‍ജ് : 2088 അകെ ഡിസ്ചാര്‍ജ് : 35838 തീവ്ര പരിചരണ…

Read More

എന്നും ജോലിയുണ്ട് പക്ഷെ വേതനമില്ല !

ബെംഗളൂരു: സമ്പൂർണ്ണ ലോക്ക് ഡൗണിലും കോവിഡ് മഹാമാരിയുടെ ഇടയിൽ പോലും ദിവസവും ജോലി ചെയ്തിട്ടും വേതനം ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വണ്ടികളിൽ തൊഴിലെടുക്കുന്നവർ.  ഈ ഒരു അവസ്ഥയിൽ വേതനമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രതിഷേധ സൂചകമായി ബി.ബി.എം.പി യുടെ ഹെഡ് ഓഫീസിനു മുമ്പിൽ ഏകദേശം ഇരുപതോളം മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന ഹെവി വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധിച്ചു. മാലിന്യം കളക്ഷൻ പോയിന്റിൽ നിന്നും എടുത്ത് ഡംപിങ് യാർഡ്‌സിൽ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇവ. ഗാർബേജ് കോംപാക്ടർസിന്റെയും ഓട്ടോ-ടിപ്പർസിന്റെയും…

Read More

നഗരത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശവസംസ്കാരത്തിന് വേണ്ടി വരുന്ന ചിലവ് ഇനി ബി.ബി.എം.പി വഹിക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിന് ഇലക്ട്രിക് ശ്‌മശാനത്തിൽ ചിലവാകുന്ന തുക എഴുതിതള്ളിയതായി കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇതിനായി ചിലവാകുന്ന തുക ബി ബി എം പി വഹിക്കുന്നതായിരിക്കും. കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരത്തിനു ഇനി മുതൽ നഗരത്തിലെ 12 ഇലക്ട്രിക്ക് ശ്മശാനങ്ങളിലും ബി ബി എം പി മുൻ നിശ്ചയിച്ച പ്രകാരമുള്ള തുക നൽകേണ്ടതില്ല. “കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത് സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന…

Read More

നഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, അടച്ച പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ നീക്കിത്തുടങ്ങി

ബെംഗളൂരു: നഗരത്തിലെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയതോടെ, കോവിഡ് സ്ഥിരീകരിക്കുന്നവർ താമസിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ തകരഷീറ്റുകൾ ബി.ബി.എം.പി. നീക്കിത്തുടങ്ങി. നഗരത്തിൽ ആറു പാർപ്പിടസമുച്ചയങ്ങൾ അടച്ചത് ബി.ബി.എം.പി. ജീവനക്കാർ പൂർവസ്ഥിതിയിലാക്കി. പാർപ്പിടസമുച്ചയത്തിലെ ഒരു കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഗേറ്റ് അടയ്ക്കുന്നത് ഇവിടത്തെ മറ്റുതാമസക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. നഗരത്തിൽ ഈജിപുരയിലും ശാന്തിനഗറിലും പാർപ്പിടസമുച്ചയങ്ങളുടെ ഗേറ്റ് തകരഷീറ്റുകളുപയോഗിച്ച് അടച്ചത് വെള്ളിയാഴ്ച ജീവനക്കാരെത്തി മാറ്റി. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തകരഷീറ്റുകൾ ഉപയോഗിച്ച് അടയ്ക്കാൻ കരാറുകാരോട് ആവശ്യപ്പെടുകയാണ് കോർപ്പറേഷൻ ചെയ്യുന്നത്. രോഗിയുടെ വീടോ അപ്പാർട്ട്മെന്റോ വഴിയോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ഇവ മുദ്രവെക്കുകയാണ് പതിവ്. ഈജിപുരയിൽ…

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം;മുഖ്യമന്ത്രി യെദിയൂരപ്പക്ക് സമൻസ്.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചട്ടലംഘനം നടത്തി എന്ന കേസിൽ ബെലഗാവി ജില്ലയിലെ ഗൊഖക് മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചു. ഗോഖക്കിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ആയിരുന്ന രമേഷ് ജർക്കി ഹോളി തൽസ്ഥാനം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി നവംബർ 23ന് പ്രചരണം നടത്തുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഗൊഖക് വാൽമീകി സ്റ്റേഡിയത്തിൽനടന്ന യോഗത്തിൽ രമേശ് ജാർക്കിഹോളിക്ക് വോട്ടുചെയ്യാൻ വീരശൈവ ലിംഗായത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടതായാണ് ഹർജിയിൽ പറയുന്നത് ലിംഗായത്ത് വോട്ടുകൾ ഭിന്നിക്കാതെനോക്കണമെന്നും സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും…

Read More

ചെറിയ രോഗലക്ഷണങ്ങളോടെ ഉള്ള രോഗിൾക്കായി കോവിഡ് കെയർ സെന്റർ ഒരുക്കി നഗരത്തിലെ അപാർട്മെന്റ്.

ബെംഗളൂരു: കോവിഡ് ചികിത്സ പ്രതിസന്ധികൾക്കിടയിൽ മാതൃകയാകുകയാണ്  ബൊമ്മനഹള്ളി സോണിലെ അക്ഷയ് നഗറിലെ ഒരു അപാർട്മെന്റ് കോംപ്ലക്സ്. ചെറിയ രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് രോഗികൾക്കും കോവിഡ് ടെസ്റ്റ് ഫലം കാത്തിരിക്കുന്ന അപാർട്മെന്റ് നിവാസികൾക്കുമായി അപാർട്മെന്റ് പരിസരത്ത് രണ്ട് കോവിഡ് കെയർ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിലും കോവിഡ് ബെഡുകളുടെ ലഭ്യതകുറവിൽ  ആളുകൾ ഭയപെടുമ്പോഴും  ഇത്തരം സൗകര്യങ്ങൾ വളരെ ഉപകാരപ്രദമാണ് എന്ന് ഒരു താമസക്കാരൻ പറഞ്ഞു.  ഗവൺമെന്റ് പ്രോട്ടോകോൾ പ്രകാരവും ആർ ഡബ്ലിയു എ മാനദണ്ഡങ്ങൾ പ്രകാരവുമാണ് ഇവിട കോവിഡ് കെയർ സെന്ററുകൾ…

Read More
Click Here to Follow Us