എന്നും ജോലിയുണ്ട് പക്ഷെ വേതനമില്ല !

ബെംഗളൂരു: സമ്പൂർണ്ണ ലോക്ക് ഡൗണിലും കോവിഡ് മഹാമാരിയുടെ ഇടയിൽ പോലും ദിവസവും ജോലി ചെയ്തിട്ടും വേതനം ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വണ്ടികളിൽ തൊഴിലെടുക്കുന്നവർ. 

ഈ ഒരു അവസ്ഥയിൽ വേതനമില്ലാതെ പണിയെടുക്കുന്നതിന്റെ പ്രതിഷേധ സൂചകമായി ബി.ബി.എം.പി യുടെ ഹെഡ് ഓഫീസിനു മുമ്പിൽ ഏകദേശം ഇരുപതോളം മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന ഹെവി വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധിച്ചു.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

മാലിന്യം കളക്ഷൻ പോയിന്റിൽ നിന്നും എടുത്ത് ഡംപിങ് യാർഡ്‌സിൽ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇവ.

ഗാർബേജ് കോംപാക്ടർസിന്റെയും ഓട്ടോ-ടിപ്പർസിന്റെയും ഡ്രൈവർ മാർക്ക് ലോക്ക് ഡൌൺ തുടങ്ങിയ അന്ന് മുതൽ ഇതുവരെ വേതനം ലഭിച്ചിട്ടില്ല എന്ന് അവർ പറയുന്നു.

തൊഴിലാളികൾ ഒൻപത് മാസത്തോളമായി തങ്ങൾക്ക് വേതനം ലഭിക്കാത്തതിൽ ബി ബി എം പി യെ കുറ്റപ്പെടുത്തുന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

എന്നാൽ ഇത് കോൺട്രാക്ടർ മാരുടെ പിഴവായാണ് ബി.ബി.എം.പി.ചൂണ്ടികാട്ടുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts