തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം;മുഖ്യമന്ത്രി യെദിയൂരപ്പക്ക് സമൻസ്.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചട്ടലംഘനം നടത്തി എന്ന കേസിൽ ബെലഗാവി ജില്ലയിലെ ഗൊഖക് മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചു.

ഗോഖക്കിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ആയിരുന്ന രമേഷ് ജർക്കി ഹോളി തൽസ്ഥാനം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി നവംബർ 23ന് പ്രചരണം നടത്തുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഗൊഖക് വാൽമീകി സ്റ്റേഡിയത്തിൽനടന്ന യോഗത്തിൽ രമേശ് ജാർക്കിഹോളിക്ക് വോട്ടുചെയ്യാൻ വീരശൈവ ലിംഗായത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടതായാണ് ഹർജിയിൽ പറയുന്നത്

ലിംഗായത്ത് വോട്ടുകൾ ഭിന്നിക്കാതെനോക്കണമെന്നും സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം അവിടെ ആവശ്യപ്പെട്ടു.

ഗോഖക് പോലീസെടുത്ത കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടലംഘനത്തിന് തെളിവില്ലെന്നും കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഇതുതള്ളിയാണ് മജിസ്‌ട്രേറ്റ് കോടതി യെദ്യൂരപ്പയ്ക്ക് സമൻസ് അയച്ചത്. ഉപതിരഞ്ഞെടുപ്പിൽ രമേശ് ജാർക്കിഹോളി വൻഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts