വലിയ വാഹനങ്ങൾക്ക് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ബൈക്ക് ആംബുലൻസുകൾ; ഒരു പുതിയ മാതൃക.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി അടക്കുള്ള വൻ ഐ.ടി.ഹബുകൾ സ്ഥിതി ചെയ്യുന്ന അനേക്കൽ താലൂക്കിൻ്റെ ഒരു ഭാഗം മലകളും കാടും നിറഞ്ഞതാണ്.

കൃത്യമായ വീതിയുള്ള റോഡുകൾ പോലുമില്ലാത്ത ഈ സ്ഥലങ്ങളിലേക്ക് യാത്ര ദുഷ്ക്കരമാണ്, വീതി കുറഞ്ഞ റോഡുകൾ ഉള്ള ചൂഡ ഹളളിയിലാണ് ആദ്യമായി ബൈക്ക് ആംബുലൻസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ബന്നാർ ഘട്ടയിലെ ആനത്താര കൂടി ഉൾപ്പെടുന്ന പ്രദേശമാണ് ഇത്.

ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം ഇവർക്ക് ആനേക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഈ ഗ്രാമത്തിൻ ജിവിക്കുന്നത്. അവർക്ക് ഈ ആംബുലൻസ് വളരെ ഉപകാരപ്രദമാണ്.

120 കിലോയോളം താങ്ങാൻ കഴിയുന്ന ഈ ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഒരുക്കിയിട്ടുണ്ട്, എൻഫീൽഡ് ബൈക്കിനെ രൂപഭേദം വരുത്തിയാണ് ഈ ആംബുലൻസ് രൂപപ്പെടുത്തിയിരിക്കുന്നത്. അധിക ഷോക്ക് അബ്സോർബർ ഘടിപ്പിച്ചതിനാൽ രോഗിക്ക് കൂടുതൽ ക്കമില്ലാതെ യാത്ര ചെയ്യാനാകും.

ബൈക്ക് ആംബുലൻസിന് ചെലവ് ഏകദേശം ഒന്നര ലക്ഷം രൂപയാണ്. സൂര്യ ഫൗണ്ടേഷൻ, മന്ദ ഫോർ ചേഞ്ച് തുടങ്ങിയ എൻ.ജി.ഒ.കളോട് സഹകരിച്ചാണ് ഈ പദ്ധതി.ഫണ്ട് നൽകുന്നത് സെരോദ എന്ന ഫിനാൻസ് ബ്രോക്കിംഗ് ഏജൻസിയാണ്.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

യുണിസെഫിൻ്റെ സഹായത്തോടെ ഉത്തരേന്ത്യയിലെ ചില ഹിമാലയൻ നഗരങ്ങളിൽ ഇത്തരം പദ്ധതികൾ മുൻപ് നടപ്പാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts