മദ്യപിച്ച്‌ ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു

ബെംഗളൂരു: മദ്യപിച്ച്‌ ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു.

കെങ്കേരിയിലാണ് സംഭവം.

20 വയസുള്ള ധനുഷ് മദ്യലഹരിയില്‍ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു.

ഇതിനിടെയാണ് റോഡ് മുറിച്ച്‌ കടക്കുകയായിരുന്ന 30-കാരി സന്ധ്യയെ യുവാവ് ഇടിച്ചിട്ടത്.

കാർ കയറ്റിക്കൊന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ധനുഷ് ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി ‘കൈകാര്യം’ ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതി. ഇയാള്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

അടുത്തിടെയാണ് ധനുഷിന്റെ പിതാവ് വീർ ശിവ ആഡംബര കാർ വാങ്ങിയത്. വാഹനം ഓടിച്ചുനോക്കാൻ എടുത്ത മകൻ, സുഹൃത്തുമായി ചേർന്ന് യെശ്വന്ത്പൂരിലെ മാളിലെത്തി കറങ്ങുകയും മദ്യപിക്കുകയും ചെയ്തു.

ശേഷം ലോംഗ് ഡ്രൈവിന് പോകാനായി മൈസൂരുവിലേക്ക് പുറപ്പെട്ടതിനിടെയാണ് യുവതിയെ ഇടിച്ചിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts