മരം കോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ച് ഉദ്യാന നഗരി;രേഖപ്പെടുത്തിയത് നാല് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കൂടിയ തണുപ്പ്.

ബെംഗളൂരു: കഴിഞ്ഞ നാല് വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ തണുപ്പ് നഗരത്തില്‍ രേഖപ്പെടുത്തിയ ദിനമാണ് കടന്നു പോയത്.

കഴിഞ്ഞ വ്യാഴാഴ്ച പകല്‍ സമയത്ത് 19 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു ഏറ്റവും കുറഞ്ഞ താപനില കൂടിയ താപനില 20.4 ഡിഗ്രിയും.

മുന്‍പ് 19 ഡിഗ്രീ പകല്‍ സമയത്ത് നഗരത്തില്‍ രേഖപ്പെടുത്തിയത് 2016 ഡിസംബര്‍ 19 ന് ആയിരുന്നു.വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നായിരുന്നു അത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

നഗരത്തില്‍ ഈ ദിവസം ഇരുണ്ട കാലാവസ്ഥയായിരുന്നു പലപ്പോഴും സുര്യന്‍ മേഘപാളികള്‍ക്ക്‌ ഉള്ളില്‍ മറഞ്ഞിരുന്നു.

ദക്ഷിണ കര്‍ണാടകയില്‍ ചെറിയ മഴ ഉണ്ടായിരുന്നു,ഉത്തര കര്‍ണാടകയില്‍ ഇടയ്ക്കിടയ്ക്ക് മഴ പെയ്തു.

നഗരത്തില്‍ ജോലിക്ക് പോകുന്നവര്‍ പലരും മേല്‍ക്കുപ്പായം പുറത്തെടുത്ത് കഴിഞ്ഞു.ഡിസംബര്‍ ആകുമ്പോള്‍ ഇനിയും തണുപ്പ് കൂടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts