മലയാളം മിഷൻ പഠനോത്സവം ആരംഭിച്ചു…

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ  നടത്തുന്ന   പഠനോത്സവം  മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഓൺലൈൻ മീറ്റ്‌ വഴി ഉത്ഘാടനം ചെയ്തു. രജിസ്‌ട്രാർ എം. സേതുമാധവൻ, ഭാഷ അദ്ധ്യാപകൻ ഡോ. എം.ടി.ശശി, കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ  ബിലു സി നാരായണൻ,എന്നിവർ പങ്കെടുത്തു . നവംബർ 28 , 29  തിയ്യതികളിലായിട്ടാണ് പഠനോത്സവം നടക്കുന്നത്. അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക്  ശേഷം പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പഠന പ്രക്രിയയുടെ ചോദ്യ കടലാസ് നൽകി . ചുമതലപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ  ആദ്യ…

Read More

കണ്ണൂരിലെ പ്രതിഭകളെക്കുറിച്ച് ലോകമറിയാൻ ഒരു വേദി.

കലയുടെ ഒരു വലിയ കലവറയാണ് കണ്ണൂർ. പക്ഷെ, നിർഭാഗ്യവശാൽ പലപ്പോഴും കഴിവുറ്റ കലാകാരൻമാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടാതെ വലയുന്നു, അവരിലെ പ്രതിഭയെ ലോകം അറിയാതെ പോവുന്നു. അങ്ങനെയുള്ള കലാകാരന്മാർക്കായി ഒരു വേദി എന്ന നിസ്വാർത്ഥമായ ലക്ഷ്യത്തോടെയാണ് kannurtalents.com എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല, തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കണ്ണൂർ ജില്ലക്കാരുടെ കലാസൃഷ്ടികൾ ഒരു കുടക്കീഴിൽ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് kannurtalents.com ചെയ്യുന്നത്. kannurtalents.com ലേക്ക് തങ്ങളുടെ സൃഷ്ടികൾ അയക്കുന്ന…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.37% മാത്രം;1522 പേര്‍ക്ക് പുതിയതായി കോവിഡ് രോഗം ബാധിച്ചു;2133 പേര്‍ ആശുപത്രി വിട്ടു;ആക്റ്റീവ് രോഗികളുടെ എണ്ണം വീണ്ടും 25000 ന് താഴെ;പ്രതീക്ഷ ….

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1522 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2133 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.37% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2133 ആകെ ഡിസ്ചാര്‍ജ് : 846082 ഇന്നത്തെ കേസുകള്‍ : 1522 ആകെ ആക്റ്റീവ് കേസുകള്‍ : 24757 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11750 ആകെ പോസിറ്റീവ് കേസുകള്‍ : 882608 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

മരം കോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ച് ഉദ്യാന നഗരി;രേഖപ്പെടുത്തിയത് നാല് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കൂടിയ തണുപ്പ്.

ബെംഗളൂരു: കഴിഞ്ഞ നാല് വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ തണുപ്പ് നഗരത്തില്‍ രേഖപ്പെടുത്തിയ ദിനമാണ് കടന്നു പോയത്. കഴിഞ്ഞ വ്യാഴാഴ്ച പകല്‍ സമയത്ത് 19 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു ഏറ്റവും കുറഞ്ഞ താപനില കൂടിയ താപനില 20.4 ഡിഗ്രിയും. മുന്‍പ് 19 ഡിഗ്രീ പകല്‍ സമയത്ത് നഗരത്തില്‍ രേഖപ്പെടുത്തിയത് 2016 ഡിസംബര്‍ 19 ന് ആയിരുന്നു.വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നായിരുന്നു അത്. നഗരത്തില്‍ ഈ ദിവസം ഇരുണ്ട കാലാവസ്ഥയായിരുന്നു പലപ്പോഴും സുര്യന്‍ മേഘപാളികള്‍ക്ക്‌ ഉള്ളില്‍ മറഞ്ഞിരുന്നു. ദക്ഷിണ കര്‍ണാടകയില്‍ ചെറിയ മഴ ഉണ്ടായിരുന്നു,ഉത്തര കര്‍ണാടകയില്‍ ഇടയ്ക്കിടയ്ക്ക്…

Read More

വലിയ വാഹനങ്ങൾക്ക് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ബൈക്ക് ആംബുലൻസുകൾ; ഒരു പുതിയ മാതൃക.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി അടക്കുള്ള വൻ ഐ.ടി.ഹബുകൾ സ്ഥിതി ചെയ്യുന്ന അനേക്കൽ താലൂക്കിൻ്റെ ഒരു ഭാഗം മലകളും കാടും നിറഞ്ഞതാണ്. കൃത്യമായ വീതിയുള്ള റോഡുകൾ പോലുമില്ലാത്ത ഈ സ്ഥലങ്ങളിലേക്ക് യാത്ര ദുഷ്ക്കരമാണ്, വീതി കുറഞ്ഞ റോഡുകൾ ഉള്ള ചൂഡ ഹളളിയിലാണ് ആദ്യമായി ബൈക്ക് ആംബുലൻസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ബന്നാർ ഘട്ടയിലെ ആനത്താര കൂടി ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം ഇവർക്ക് ആനേക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഈ ഗ്രാമത്തിൻ…

Read More

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എൻ.ആർ.സന്തോഷാണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഉള്ളത്. കുടുംബ പ്രശ്നങ്ങളിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം ആത്മഹത്യശ്രമത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദർശിച്ചു. ‘വെള്ളിയാഴ്ച രാവിലെ താൻ സന്തോഷിനെ കണ്ടിരുന്നു. 45…

Read More

അംഗനവാടി അധ്യാപിക ലോഡ്ജിൽ മരിച്ചനിലയിൽ, കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

ബെംഗളൂരു: കലാശി പാളയം ജെസി റോഡിലെ അർച്ചന കംഫർട്ട് എന്ന ലോഡ്ജിലാണ് അംഗനവാടി അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയ മുറി തുറക്കാതിരുന്നതും മുറിയിൽ നിന്നും ദുർഗന്ധം ഉണ്ടായതും കാരണം സംശയം തോന്നിയതിനാൽ ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ മുറി തുറന്നപ്പോൾ അധ്യാപിക ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. സാധാരണയായി സഹപ്രവർത്തകരോടൊപ്പം ജോലിക്ക് പോയി വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്ന കമല 32, നവംബർ 24ന് വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന്…

Read More
Click Here to Follow Us