സൈബർ ആക്രമണം; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്.

സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

തിരുമല കുന്നപ്പുഴയിലാണ് സംഭവം.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തില്‍ ആയിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

വേർപിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.

ഇതാണ് മരണകാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റഗ്രാമില്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരിച്ചു.

അസ്വാഭാവിക മരണത്തിന് പൂജപ്പുര പോലീസ് കേസെടുത്തു.

സൈബർ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങി കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts