മകളോടൊപ്പം ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും

ബെംഗളൂരു: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ്‌ മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന പരീക്ഷ പാസ്സാക്കുവാൻ പ്രാപ്തരാക്കിയ അദ്ധ്യാപകൻ എന്ന റെക്കോർഡ് കരസ്തമാക്കിക്കൊണ്ട് വിശാഖ് ആർ.ജെ. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

ആറുമാസത്തിനുള്ളിൽ 536 പേരാണ് വിശാഖിന്റെ ക്ലാസ്സിലൂടെ പരീക്ഷ പാസായത്.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആദ്യ അച്ഛനും മകളും എന്ന നേട്ടം കൂടിയാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഏതാനും മാസങ്ങൾക്കുമുൻപ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് സ്വന്തമാക്കിയ മൂന്നര വയസ്സുകാരി അപൂർവ വിശാഖിന്റെ മകളാണ്.

മഴവിൽ മനോരമ പാടാം നമുക്ക് പാടാം റിയാലിറ്റി ഷോ ഫെയിം കൂടിയാണ് വിശാഖ്.

കൈരളി ടീവിയിലെ മാമ്പഴം റിയാലിറ്റി ഷോ വിജയിയും സൂര്യ ടിവിയുടെ വാചകരാജ സെമിഫൈനലിസ്റ്റും കൂടിയായ സൂര്യയാണ് വിശാഖിന്റെ ഭാര്യ.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

ബെംഗളൂരുവിൽ സെറ്റിൽഡ് ആണ് ഈ മലയാളി കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts