സർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ

ബെംഗളൂരു: സർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ.

സ്വതന്ത്ര എംഎൽഎ എച്ച്. നാഗേഷാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. സർക്കാരിനെ വീഴ്ത്താൻ ഓപ്പറേഷൻ കമലയുമായി ബിജെപി ആദ്യം ശ്രമിച്ചപ്പോൾ അതിനൊപ്പം നിന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേർന്ന് മന്ത്രിയായത്.

ബിജെപി സർക്കാരുണ്ടാക്കിയാൽ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ഇതിനിടെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നും ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു.

സ്വതന്ത്ര എംഎല്‍എയടക്കം ഇപ്പോള്‍ ആകെ 14 എംഎല്‍എമാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള തീവ്ര ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിമതരെ തിരിച്ച് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത്.

എന്നാല്‍ വിമതര്‍ വഴങ്ങുന്നില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇതിനുമുന്നോടിയായി സഖ്യ സര്‍ക്കാരിലെ എല്ലാ കോണ്‍ഗ്രസ്‌ മന്ത്രിമാരെയും ഉപമുഖ്യമന്ത്രി തന്‍റെ വസതിയില്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. വിമതരെ പാളയത്തില്‍ തിരികെ എത്തിക്കുന്നതിനായി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. അതിനായി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

യു.ടി ഖാദർ, ശിവശങ്കർ റെഡ്ഡി, വെങ്കടരാമണപ്പ, ജയ്മല, എം. ബി. പാട്ടീൽ, കൃഷ്ണ ഗൗഡ, രാജശേഖർ പാട്ടീൽ, ഡി കെ ശിവകുമാർ എന്നിവരാണ് ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ലോ‌ക‌്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയവും, മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമാണ് എംഎല്‍എമാരുടെ രാജിയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ രാജിയെ തുടര്‍ന്ന‌് ഹൈക്കമാന്‍ഡിലുണ്ടായ നേതൃരാഹിത്യവും പിസിസി പിരിച്ചുവിട്ടതിനാല്‍ സംസ്ഥാനത്ത‌് ഉടലെടുത്ത രാഷ‌്ട്രീയ സാഹചര്യവും പ്രതിസന്ധി കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

എന്നാല്‍, രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രി​ല്‍ ചി​ല​ര്‍ രാ​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന സൂചന ചില ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. എം​എ​ല്‍​എ​മാരുടെ രാജി കാര്യത്തില്‍ ചൊ​വ്വാ​ഴ്ച സ്പീ​ക്ക​ര്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നു മുന്‍പേ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us