ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില് കൂടുതല് വിവരങ്ങള് പുറത്ത്.
കന്നഡ നടൻ ദർശനും സംഘവും ഇയാളെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില് ചൂണ്ടിക്കാണിക്കുന്നു.
രേണുകാ സ്വാമിയുടെ ദേഹത്ത് ഗുരുതരമായ 15 മുറിവുകള് ഉണ്ട്.
ഇയാള് ക്രൂരപീഡനത്തിന് ഇരയായി എന്നതിന്റെ തെളിവാണിത്.
രേണുകാസ്വാമിയുടെ തല ഷെഡില് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നില് ഇടിച്ചെന്ന് പ്രതികള് മൊഴി നല്കി.
രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏല്പിക്കുകയും വാട്ടർ ഹീറ്ററിന്റെ കോയില് ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
അക്രമിസംഘത്തില് നിന്ന് 10 മൊബൈല് ഫോണുകളും 30 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
കുറ്റമേല്ക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി പവിത്രയെ മോശമാക്കി ഒരു കമന്റ് പങ്കുവച്ചിരുന്നു.
ഏതാനും നാളുകള്ക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമില് പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയില് രേണുക സ്വാമി കമന്റും ചെയ്തു.
കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.
ഇതാണ് രേണുക സ്വാമിക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.