അംഗനവാടി അധ്യാപിക ലോഡ്ജിൽ മരിച്ചനിലയിൽ, കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

ബെംഗളൂരു: കലാശി പാളയം ജെസി റോഡിലെ അർച്ചന കംഫർട്ട് എന്ന ലോഡ്ജിലാണ് അംഗനവാടി അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടകയ്ക്ക് നൽകിയ മുറി തുറക്കാതിരുന്നതും മുറിയിൽ നിന്നും ദുർഗന്ധം ഉണ്ടായതും കാരണം സംശയം തോന്നിയതിനാൽ ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ മുറി തുറന്നപ്പോൾ അധ്യാപിക ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

മൃതദേഹം അഴുകി തുടങ്ങിയിരുന്നു. സാധാരണയായി സഹപ്രവർത്തകരോടൊപ്പം ജോലിക്ക് പോയി വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്ന കമല 32, നവംബർ 24ന് വീട്ടിൽ തിരിച്ചെത്തിയില്ല.

പിറ്റേന്ന് രാവിലെ കമലയുടെ ഭർത്താവ് കമലയെ കാണാനില്ല എന്ന് കാണിച്ച് സിദ്ധാപുര പോലീസിൽ പരാതി നൽകി.

തുടർന്ന് കാണാതായ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിച്ച കമലയുടെ ഭർത്താവ് മരിച്ചത് കമല ആണെന്ന് തിരിച്ചറിഞ്ഞു.

ലോഡ്ജിലെ ക്യാമറയിൽ പതിഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നവംബർ 24നു രാവിലെ പതിനൊന്നരയ്ക്ക് കമല അയൽവാസിയും തയ്യൽ കാരനുമായ ദിലീപിനോടൊപ്പം വന്നു മുറി എടുക്കുന്നതായി കണ്ടെത്തി.

ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ഇയാൾ തനിയെ തിരിച്ചു പോകുന്നതായും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ പറഞ്ഞു.

സംഭവത്തിനു ശേഷം ഇയാൾ ഒളിവിലാണ്. ദിലീപിനെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കൃത്യമായ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us