മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എൻ.ആർ.സന്തോഷാണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഉള്ളത്. കുടുംബ പ്രശ്നങ്ങളിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

അതേ സമയം ആത്മഹത്യശ്രമത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദർശിച്ചു. ‘വെള്ളിയാഴ്ച രാവിലെ താൻ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങൾ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് എനിക്കറിയില്ല’ എന്ന് യെദ്യൂരപ്പ വെളിപ്പെടുത്തി.

പ്രാഥമിക അന്വേഷണത്തിൽ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32-കാരനായ സന്തോഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts